വാതിലിലൂടെ വെള്ളം കയറാതിരിക്കാന്‍ ഭൂപതിയുടെ ഭാര്യ ലാറാദത്ത തടവെച്ചത് ഭൂപതിയുടെ അന്താരാഷ്ട്ര ടെന്നീസ് ടവ്വലുകള്‍!
തോരാത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും #MumbaiRains, #RainHosts എന്നി ഹാഷ്ടാഗുകള്‍ കാണാം. മഹാരാഷ്ട്രയില്‍ എല്ലായിടത്തുനിന്നും സഹായങ്ങള്‍ എത്തുന്നുണ്ട്.
മുംബൈയിലെ കനത്ത മഴ മൂലം വീട്ടിലേക്ക് വെള്ളം കയറാതിരിക്കാനായി ലാറ ദത്ത ഭര്‍ത്താവിന്റെ ശേഖരത്തിലുള്ള ടവ്വലുകളെല്ലാം എടുത്ത് വാതിലിന് താഴെ വെച്ചു. ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍,യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ ഭൂപതി ഉപയോഗിച്ച ടവ്വലുകളായിരുന്നു അത്. നിങ്ങള്‍ വീടിനുള്ളില്‍ ഇങ്ങിനെ സുരക്ഷിതരായിരിക്കൂ എന്ന കുറിപ്പോടെ ലാറ ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍, ഉടനെതന്നെ ഈ ട്വീറ്റിന് ഭൂപതിയുടെ മറുപടിയെത്തി. 'നീ എന്നെ കളിപ്പിക്കുകയാണോ? അത് വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ്' എന്നായിരുന്നു ഭൂപതിയുടെ മറുപടി. ഒപ്പം ദേഷ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സ്മൈലിയുമുണ്ടായിരുന്നു. തുടര്‍ന്ന് ട്വിറ്ററില്‍ ആരാധകര്‍ ഇത് ഏറ്റെടുത്തതോടെ ഹിറ്റായി.
https://www.facebook.com/Malayalivartha