കൗതുകക്കാഴ്ചയായി 'മിക്കിമൗസ്' പൂവ്
ഹൈറേഞ്ചിന് കൗതുകക്കാഴ്ചയായി കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസിന്റെ മുഖ സാദൃശ്യമുള്ള പുഷ്പങ്ങള്‍. സേനാപതി മാര്‍ ബേസില്‍ വിഎച്ച്എസ് സ്‌കൂളിലാണ് ഓക്‌ന പ്ലാന്റ് എന്ന ചെടി പൂവിട്ടത്.
ഏഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങളിലെ വനങ്ങളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ ഇനം ചെടിയാണ് ഓക്‌ന. വ്യത്യസ്ത കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിവുള്ള ചെടിയാണിത്.
ഇവയുടെ പൂക്കള്‍ കാണാന്‍ ഒട്ടേറെപ്പേരാണു സ്‌കൂള്‍ അങ്കണത്തിലേക്ക് എത്തുന്നത്. രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയുടെ മഞ്ഞ പൂക്കള്‍ കൊഴിയുമ്പോഴാണ് അതില്‍ മിക്കി മൗസ് പൂ രൂപപ്പെടുന്നത്.
വര്‍ണാഭമായ പുഷ്പങ്ങളും അവ കൊഴിഞ്ഞു വിചിത്രമായ മിക്കി മൗസുകളായി രൂപപ്പെടുന്നതിനാല്‍ ഇവയുടെ പരിചരണം സ്‌കൂള്‍ അധികൃതര്‍ കൃത്യതയോടെയാണു നടത്തുന്നത്.
https://www.facebook.com/Malayalivartha