പാമ്പിനെ വിഴുങ്ങി നട്ടംതിരിഞ്ഞ മൂര്‍ഖന്‍ പാമ്പിനെ കര്‍ഷകന്‍ രക്ഷപ്പെടുത്തി
മറ്റൊരു പാമ്പിനെ വിഴുങ്ങിയ മൂര്‍ഖനെ കൊണ്ട് അത് പുറത്ത് കളയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൗതുകമാകുകയാണ്.
മഹാരാഷ്ട്രയിലാണ് വന്‍ ചര്‍ച്ചയായി മാറിയ സംഭവം അരങ്ങേറിയത്. റാഷിദ് ഖാന്‍ എന്ന കര്‍ഷകനാണ് മൂര്‍ഖന് രക്ഷകനായി മാറിയത്. കൃഷിയിടത്തില്‍ എത്തിയപ്പോള്‍ ആണ് മണ്ണില്‍ അനങ്ങാതെ കിടക്കുന്ന പാമ്പിനെ റാഷിദ് ഖാന്‍ കാണുന്നത്.
എന്നാല്‍ പാമ്പ് അനങ്ങാതെ കിടക്കുന്നത് കണ്ട് സംശയം തോന്നിയ റാഷിദിനൊപ്പം സുഹൃത്തുക്കളും എത്തി. പാമ്പ് ഇര വിഴുങ്ങി വയ്യാതെ കിടക്കുകയാണെന്ന് മനസിലായ റാഷിദ് മൂര്‍ഖന്റെ അകത്തുള്ള വസ്തുവിനെ പുറത്തെത്തിക്കാന്‍ സഹായിക്കുകയാിരുന്നു. മൂര്‍ഖന്റെ ഒരു വശത്ത് വടി ഉപയോഗിച്ച് മെല്ലെ അമര്‍ത്തിയാണ് വിഴുങ്ങിയ പാമ്പിനെ പുറത്തെത്തിക്കാന്‍ സഹായിച്ചത്.
വീര്യം കൂടിയ വിഷമുള്ള ഇനമായ വെള്ളിക്കെട്ടന്‍ പാമ്പിനെയാണ് മൂര്‍ഖന്‍ വിഴുങ്ങിയത്. എന്നാല്‍ പുറത്തെത്തിയപ്പോള്‍ വെള്ളിക്കെട്ടന്‍ പാമ്പിന്റെ ജീവന്‍ നഷ്ടമായിരുന്നു. ഇരയെ പുറത്തെത്തിച്ചിട്ടും അനങ്ങാന്‍ വയ്യാതെ കിടന്ന മൂര്‍ഖനെ റാഷിദും സംഘവും കൃഷിയിടത്തിന്റെ ഒരു വശത്ത് ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha