നിള : ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ മറൈന്‍ എന്‍ജിനിയര്‍
ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ മറൈന്‍ എന്‍ജിനിയര്‍ എന്ന ബഹുമതി കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിനി നിള ജോണിന് സ്വന്തം.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയില്‍ (കുസാറ്റ്) നിന്ന് ഇന്നലെ ബിരുദ സര്‍്ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ നിള താമസിയാതെ ലക്ഷദ്വീപില്‍ ജോലിയില്‍ പ്രവേശിക്കും. അധ്യാപക ദമ്പതിമാരായ ജോണിന്റെയും ഷേര്‍ളിയുടെയും മകളാണ്.
ആണ്‍കുട്ടികള്‍ മാത്രം ചേരുന്ന മറൈന്‍ എന്‍ജിനിയറിംഗ് കോഴ്‌സിനെ വെല്ലുവിളിയായി സ്വീകരിച്ചാണു നിള ജോണ്‍ നാലുവര്‍ഷത്തെ ബിടെക് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ദേശീയ എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണു പ്രവേശനം ഉറപ്പാക്കിയത്. തുടക്കത്തില്‍ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എതിര്‍പ്പുണ്ടായെങ്കിലും നിള ഉറച്ചുനിന്നു.
കപ്പലുകളുടെ എന്‍ജിന്‍ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യത്തെക്കാളുപരി കടല്‍ ജീവിതം ഒരു പെണ്‍കുട്ടിക്കാകുമോയെന്ന ആശങ്കയായിരുന്നു പലര്‍ക്കും. കടമ്പകള്‍ ഓരോന്നും താണ്ടിയ നിള ഒടുവില്‍ ബിരുദം കൈപ്പിടിയിലൊതുക്കി.
നിളയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് എട്ടു പെണ്‍കുട്ടികള്‍ നിലവില്‍ മറൈന്‍ കോഴ്‌സില്‍ ചേര്‍ന്നിട്ടുണ്ട്. കുസാറ്റില്‍ നടന്ന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. ജെ. ലത സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫറൂഖ് ഖാന്‍ മുഖ്യാതിഥിയായിരുന്നു.
https://www.facebook.com/Malayalivartha