ഫ്‌ളെമിംഗോക്കുഞ്ഞിന് പുത്തന്‍ ഷൂ കിട്ടിയതിന്റെ കാരണം എന്തെന്നോ?
പക്ഷികളെ ചെരിപ്പിട്ട് കണ്ടിട്ടുണ്ടോ? എന്നാല്‍ നിയന്ത്രിത സാഹചര്യങ്ങളില്‍ വളരുന്ന പക്ഷികള്‍ക്ക് ചിലപ്പോള്‍ അവയുടെ ജീവിതരീതിക്ക് അനുസൃതമായി ചില സഹായങ്ങള്‍ നിര്‍മ്മിച്ചു നല്‍കേണ്ടിവരും.
അത്തരമൊരു സഹായമാണ് സിംഗപ്പൂരിലെ ജുറോംഗ് ബേര്‍ഡ് പാര്‍ക്കിലുള്ള ഫ്‌ലമിംഗോ കുട്ടിക്ക് അധികൃതര്‍ ചെയ്തിരിക്കുന്നത്. മൃഗശാലയിലെ കോണ്ക്രീറ്റ് പാതയിലൂടെ നടക്കുന്ന പക്ഷിയുടെ കാലില്‍ പൊള്ളലേല്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കൈകൊണ്ടു നിര്‍മിച്ച പാദരക്ഷകള്‍ നല്‍കിയത്.
ബേര്‍്ഡ് പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മുട്ട അധികൃതര്‍ പ്രത്യേകം സംരക്ഷിച്ച് വിരിഞ്ഞിറങ്ങിയതാണ് ഇപ്പോള്‍ സ്‌ക്വിഷ് എന്നു പേരിട്ടിരിക്കുന്ന ഗ്രേറ്റര്‍ ഫ്‌ലമിംഗോ.
സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ദിവസേനയുള്ള നടത്തം നീണ്ട കാലുള്ള ഫ്‌ലമിംഗോകള്‍ക്ക് അത്യാവശ്യമാണ്. അവയുടെ കാലുകളുടെ അസ്ഥികള്‍ക്ക് ബലമുണ്ടാകാന്‍ ഈ നടത്തം വേണം. ദക്ഷിണാഫ്രിക്കയിലെ ചതുപ്പുനിലങ്ങളിലൂടെ നടക്കുന്ന ഇവയ്ക്ക് കോണ്‍ക്രീറ്റ് പ്രതലത്തിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ജനിക്കുമ്പോള്‍ ചാര നിറത്തിലുള്ള തൂവലാണ് ഫ്‌ലമിംഗോ കുട്ടികള്‍ക്ക്. രണ്ടര വയസ് ആകുമ്പോഴാണ് ഈ ചാരനിറം മാറി വെള്ളയും പിങ്കും കലര്‍്ന്ന നിറത്തിലേക്ക് മാറുന്നത്. ഒറ്റക്കാലില്‍ നില്‍ക്കുന്നതിന്റെ പേരില്‍ പ്രശസ്തരായ ഇക്കൂട്ടര്‍ വംശനാശ ഭീഷണിയുള്ള പക്ഷികളില്‍പ്പെട്ടതാണ്.
https://www.facebook.com/Malayalivartha