ഒറ്റ രാത്രി കൊണ്ട് കോടിപതിയായ വിദ്യാര്‍ത്ഥിനി അടിച്ചുപൊളിച്ച് തുക ചെവഴിച്ചുതീര്‍ത്തു; പക്ഷേ പിന്നീട് പുലിവാലായി!
ദക്ഷിണാഫ്രിക്കയിലെ ഒരു സര്‍വകലാശാല വിദ്യാര്‍ഥിനി ഒറ്റ രാത്രി കൊണ്ട് കോടിപതിയായി. അക്കൗണ്ടില്‍ പണം വന്നതോടെ വിദ്യാര്‍ത്ഥിനി ഒന്നും നോക്കിയില്ല, ജീവിതം അങ്ങ് ആസ്വദിച്ചു.
എന്നാല്‍ ലോട്ടറിയടിച്ചൊന്നുമല്ല വിദ്യാര്‍ത്ഥിനി കോടിപതിയായത്. ഒരു ക്ലെറിക്കല്‍ പിഴവ് മൂലമാണ് ഇവര്‍ കോടിപതിയായത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നല്‍കുന്നതിന് നാഷണല്‍ സ്റ്റുഡന്റ്‌സ് ഫിനാന്‍ഷ്യല്‍ എയ്ഡ് സ്‌കീം സൗത്ത് ആഫ്രിക്കയില്‍ നിലവിലുണ്ട്.
ഇത്തരത്തില്‍ വിതരണം ചെയ്ത തുകയാണ് വിദ്യാര്‍ത്ഥിനിയുടെ അക്കൗണ്ടിലും എത്തിയത്. എന്നാല്‍ 6900 രൂപ വരേണ്ടിടത്ത് വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചത് ആറുകോടി രൂപയോളമായിരുന്നു.
കോടികള്‍ അക്കൗണ്ടില്‍ വന്നതോടെ സ്മാര്‍ട്ട് ഫോണുകളും പാര്‍ട്ടികളുമൊക്കെയായി വിദ്യാര്‍ഥിനി അടിച്ചുപൊളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥിനി ഇക്കാര്യം സര്‍വകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു.
അപ്പോഴേക്കും 39 ലക്ഷത്തോളം രൂപ വിദ്യാര്‍ഥിനി ചിലവഴിച്ചിരുന്നു. അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന തുക തിരിച്ചുപിടിച്ചതായും ചെലവഴിച്ച തുക പെണ്‍കുട്ടി തന്നെ തിരിച്ചടക്കണമെന്നും അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ വിദ്യാര്‍ത്ഥിനി പുലിവാല് പിടിച്ചിരിക്കുകയാണ്. അതേസമയം വിദ്യാര്‍ത്ഥിനിയുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha