''4000 റീട്വീറ്റുകള്‍ കിട്ടിയാല്‍ ഞാനെന്റെ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യില്ല''-യുവതിയുടെ ട്വീറ്റ്;ഒടുവില്‍ സംഭവിച്ചത്
ട്വിറ്റര്‍ ഉത്ഭവിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞു. ആളുകള്‍ ആവശ്യത്തിനും അനാവശ്യത്തിനും ട്വീറ്റുകള്‍ ചെയ്യുന്നു. സെലിബ്രിറ്റികള്‍ മാത്രമല്ല. സാധാരണ ജനങ്ങളും അസാധാരണ സംഭവങ്ങള്‍ ട്വീറ്റ് ചെയ്ത് ജനശ്രദ്ധ നേടാറുണ്ട്. അത്തരത്തിലുളള ഒരു സംഭവമാണ് സായിപ്പന്റിങ് എന്ന യുവതി നടത്തിയിരിക്കുന്നത്. ആള് ഗര്‍ഭിണിയാണ്. തന്റെ ചിത്രം എടുത്ത് ട്വിറ്ററില്‍ ഇട്ട് ഇങ്ങനെ ഒരു കാച്ച് കാച്ചി-''ഞാന്‍ നാല് മാസം ഗര്‍ഭിണിയാണ്. 4000 റീട്വീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ എന്റെ കുഞ്ഞിനെ അബോര്‍ഷന് വിധേയമാക്കും''. സംഭവം ആളുകള്‍ ഏറ്റെടുത്തു. ട്വിറ്റര്‍ ലോകത്ത് വലിയ ചര്‍ച്ച തന്നെയായി. ചിലര്‍ ഈ തീരുമാനത്തില്‍ നിന്നും യുവതിയെ പിന്തിരിപ്പിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തി.
ഇതറിഞ്ഞ് ഭര്‍ത്താവ് രംഗത്തില്‍ കടന്നു വന്നു. ഇതിന് മുന്‍പ് താന്‍ മരിച്ചു പോയെന്നും പറഞ്ഞ് തന്റെ വളര്‍ത്തുനായയെ യുവതി എടുത്ത് വിറ്റുകളഞ്ഞ സംഭവമൊക്കെ അയാള്‍ വിവരിച്ചു. തീര്‍ന്നില്ല യുവതിയുമായുള്ള ബന്ധവും അവസാനിപ്പിച്ചു.
എന്നിരുന്നാലും യുവതിയ്ക്ക് നാലായിരത്തിലധികം റീട്വീറ്റുകള്‍ കിട്ടി. പക്ഷേ പിന്നീട് കള്ളി വെളിച്ചത്തായി. ജനശ്രദ്ധയാകര്‍ഷിക്കാനാണ് യുവതി ഇങ്ങനെയൊക്കെ ചെയ്തത്.
https://www.facebook.com/Malayalivartha