ഈ ചിത്രത്തില്‍ നോക്കുമ്പോള്‍ എന്താണ് നിങ്ങള്‍ ആദ്യം കാണുന്നത് എന്നു പറയാമോ? നിങ്ങളുടെ സ്വഭാവമെന്തെന്ന് പറയാം
മനുഷ്യന്റെ മനസ് വിചിത്രമായ ചിന്തകളാല്‍ നിറഞ്ഞതാണ്. ചില കാഴ്ചകളും ശബ്ദങ്ങളുമൊക്കെ നമ്മുടെ മനസിനെ എങ്ങനെ സ്വാധിനിക്കും എന്നും പറയാന്‍ നമുക്ക് പോലും കഴിയില്ല.
ഒരാളുടെ മനസ് മറ്റൊരാള്‍ക്കു പൂര്‍ണ്ണമായും വായിച്ചെടുക്കാന്‍ പറ്റില്ലെങ്കിലും ചില ചിന്തകളും തോന്നലുകളും മനസിലാക്കിയെടുക്കാന്‍ കഴിയും. ഇതിന് പല വഴികളുണ്ട്. അതില്‍ ഒന്നാണു ചിത്രങ്ങള്‍ നോക്കി തിരിച്ചറിയുന്ന രീതി. താഴെ കാണുന്ന ചിത്രത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ആദ്യം കാണുന്നത്. അതു സൂചിപ്പിക്കുന്നതു നിങ്ങളുടെ സ്വഭാവത്തെയാണ്.
ആദ്യത്തേ നോട്ടത്തില്‍ തന്നെ ചിത്രത്തിലെ കുട്ടിയെയാണു കാണുന്നതെങ്കില്‍ നിങ്ങളുടെ മനസില്‍ ചെറുപ്പത്തിലെ ചില ദുരാനുഭവങ്ങള്‍ നിറഞ്ഞു കിടപ്പുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.
ചിത്രശലഭത്തേയാണു കാണുന്നത് എങ്കില്‍, എന്തു പ്രതിസന്ധികള്‍ ഉണ്ടായാലും ജീവിതത്തില്‍ സന്തോഷകരമായ ഒരു ഘട്ടം തുടങ്ങാന്‍ കഴിയും എന്നതിന്റെ സൂചനയാണ്.
ഇനി നിങ്ങള്‍ സ്‌ട്രോബറിയാണ് കാണുന്നതെങ്കില്‍ ചുറ്റുമുള്ളവരില്‍ നിന്നു സത്യസന്ധരായ മനുഷ്യരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിങ്ങള്‍ എന്നു പറയാം.
എന്നാല്‍ കാണുന്നതു രണ്ടു തല മാത്രമാണ് എങ്കില്‍ പ്രിയപ്പെട്ടവരുടെ മരണഭയം നിങ്ങളെ അലട്ടുന്നു എന്നാണ്.
മരങ്ങളാണ് കാണുന്നത് എങ്കില്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ് എന്നു പറയാം. നിങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങളെ നല്ലതു പോലെ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ട് എന്നതിന്റെ ലക്ഷണം കൂടിയാണ് ഇത്.
https://www.facebook.com/Malayalivartha