ഭൂമിക്കരികിലൂടെ വമ്പന്‍ ഛിന്നഗ്രഹം 'ഫ്‌ലോറന്‍സ്' കടന്നുപോയി; ഈ മാസം 5വരെ ദൃശ്യമാകും (വീഡിയോ)
വിസ്മയ കാഴ്ചയുമായി വമ്പന്‍ ഛിന്നഗ്രഹം 'ഫ്‌ലോറന്‍സ്' ഭൂമിക്കരികിലൂടെ കടന്നുപോയി.ഇതിനുമുമ്പ് ഭൂമിക്കരികിലൂടെ കടന്നുപോയ മറ്റു ഛിന്നഗ്രഹങ്ങള്‍ ഇതിലും ചെറുതായിരുന്നുവെന്നാണ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്. ഈ മാസം 5-വരെ ഇത് ദൃശ്യമാകും.
ഭൂമിയില്‍നിന്ന് 4.4 മില്യണ്‍ മൈല്‍ (ഏഴു മില്യണ്‍ കിലോമീറ്റര്‍) അകലെക്കൂടെയാണ് ഫ്‌ലോറന്‍സ് കടന്നുപോയതെന്ന് യുഎസ് ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ പറയുന്നു. 2.7 മൈല്‍ (4.4 കിലോമീറ്റര്‍) ആണ് ഫ്‌ലോറന്‍സിന്റെ വ്യാസം. വരും നൂറ്റാണ്ടുകളിലും ഫ്‌ലോറന്‍സ് ഭൂമിക്കു ഭീഷണിയാകില്ലെന്നാണു വിലയിരുത്തല്‍.
ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങള്‍ക്കിടയില്‍ സൂര്യനെ ചുറ്റുന്ന ആകാശവസ്തുക്കളെയാണ് ഛിന്നഗ്രഹം എന്ന് വിളിക്കുന്നത്. ക്ഷുദ്രഗ്രഹങ്ങള്‍, അല്‍പഗ്രഹങ്ങള്‍, ആസ്റ്ററോയ്ഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു. 1981-ലാണ് ഫോറന്‍സ് കണ്ടെത്തിയത്.
കലിഫോര്‍ണിയ, പോര്‍ട്ടറീക്കോ കേന്ദ്രങ്ങളിലെ ഗോള്‍ഡ് സ്‌റ്റോണ്‍ സോളര്‍ സിസ്റ്റം റഡാര്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ ഫ്‌ലോറന്‍സിനെ പിന്തുടര്‍ന്നത്. ഈ മാസം അഞ്ചു വരെ ദൃശ്യമാകും. ഫ്‌ലോറന്‍സ് ഇനി ഇത്രയും സമീപമെത്താന്‍ 480 വര്‍ഷം കഴിയണം.
ഛിന്നഗ്രഹങ്ങളുടെ നിരീക്ഷണത്തിനു നാസ തുടക്കമിട്ടശേഷം എത്തുന്ന ഏറ്റവും വലുതാണ് ഫ്‌ലോറന്‍സ്.
https://www.facebook.com/Malayalivartha