കൂടുതല്‍ സമയവും ഗോള്‍ഫ് കളിയില്‍ മുഴുകിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ടോയ്ലറ്റില് ഫ്ലഷ് ചെയ്ത് ഭാര്യ!
ഏത് സമയവും ഗോള്‍ഫ് കളിക്കുന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു കളഞ്ഞു. 50-കാരനായ ഭര്‍ത്താവിന്റെ ലൈംഗീകാവയവമാണ് ഭാര്യ കറിക്കത്തി കൊണ്ട് മുറിച്ച് ടോയ്ലറ്റില് ഫ്ലഷ് ചെയ്തത്. സംഭവത്തില്‍ ഞെട്ടിയിരിക്കുന്നത് ഇവരുടെ അയല്‍ക്കാരാണ്. നല്ല സ്നേഹബന്ധത്തിലായിരുന്ന ഇരുവരും ഇത്തരത്തില്‍ ഒരു നിമിഷത്തിലൂടെ കടന്നുപോകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു.
സൗത്ത് കൊറിയയിലാണ് സംഭവം നടന്നത്. 54-കാരിയായ ഭാര്യ കിം ആണ് പോലീസില്‍ കീഴടങ്ങി കാര്യങ്ങള്‍ വിവരിച്ചത്. തന്നെ ഒഴിവാക്കി ഗോള്‍ഫ് കളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതിനാലാണ് താന്‍ ഈ കടുംകൈ ചെയ്തതെന്നാണ് ഇവരുടെ മൊഴി.
ഭര്‍ത്താവ് ഒരിക്കലും ജീവിതച്ചെലവിന് പണം തന്നിരുന്നില്ലെന്നും ആ പണം മുഴുവനും ഗോള്‍ഫ് കളിക്കാന്‍ ഉപയോഗിച്ചിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ പോലീസ് ഈ കഥയൊന്നും അത്ര അഗാധമായി വിശ്വസിച്ചിട്ടില്ല. ഭര്‍ത്താവ് അവിഹിത ബന്ധത്തില്‍ വല്ലതും ചെന്ന് പെട്ട് ഭാര്യ കണ്ടുപിടിച്ചോ എന്നോ മറ്റോ ആണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
https://www.facebook.com/Malayalivartha