മുടിവെട്ടലും ഒരു കല തന്നെ! കിം ജോങ് ഉന്നിനെ യുവാവിന്റെ തലയില്‍ സൃഷ്ടിച്ച് സെര്‍ബിയന്‍ ബാര്‍ബര്‍
നീണ്ട നാളത്തെ ആഗ്രഹം സെര്‍ബിയന്‍ ബാര്‍ബറായ മറിയോ ഹവാല ഇപ്പോള്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നു. നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ യുവാവിന്റെ തലയില്‍ സൃഷ്ടിച്ചാണ് ഹവാല തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചത്.
യുവാവിന്റെ തലയില്‍ ഉത്തകൊറിയന്‍ പ്രസിഡന്റിന്റെ മുഖം സൃഷ്ടിക്കുമ്പോള്‍ കിമ്മും സഹായികളും ബാര്‍ബറായ ഹവാലയുടെ അരികില്‍ ഉണ്ടായിരുന്നു. ഇത് വളരെ നന്നായിരിക്കുന്നു, അദ്ഭുതമായിരിക്കുന്നു എന്നാണ് ഈ മുടിവെട്ടല്‍ കണ്ട് സാക്ഷാല്‍ കിം പോലും പ്രതികരിച്ചത്.
ഒരു ടാറ്റൂ പതിച്ചിരിക്കുന്ന അത്ര സൂക്ഷ്മതയോടെയാണ് ഹവാല കിമ്മിന്റെ മുഖം യുവാവിന്റെ തലമുടിയില്‍ വെട്ടിയെടുത്തത്. അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് ഈ മുടിവെട്ടല്‍ ചെയ്തത്. നോര്‍ത്ത് കൊറിയന്‍ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഇത് ചെയ്തതെന്നും ഹവാല പറയുന്നു.
https://www.facebook.com/Malayalivartha