ബ്ലൂവെയിലിനെ തുരത്താന്‍ ഓണവെയില്‍
ഇന്റര്‍നെറ്റ് വലയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ പുറത്തെത്തിക്കാന്‍ മാതാപിതാക്കള്‍ പെടാപ്പാടു പെടുമ്പോഴാണ് അവരെ കൈയിലെടുക്കാന്‍'ഓണവെയിലു'മായി കൊരട്ടി സ്വദേശി ബബിന്‍ ബേബി ചിറമ്മലിന്റെ ശ്രമം.
ബ്ലൂവെയില്‍ എന്ന നാശകരമായ കംപ്യൂട്ടര്‍ ഗെയിമില്‍ നിന്നും സന്തോഷവും സൗഹൃദവും ആരോഗ്യവും പകരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാടന്‍ ഓണക്കളികളിലേക്കു മടങ്ങാനുള്ള ശ്രമമാണ് ഓണവെയില്‍ കാമ്പയിനിലൂടെ നടത്തിയിരിക്കുന്നതെന്നു ബബിന്‍ ബേബി പറഞ്ഞു.
കളിച്ചുമറന്ന ഗോലികളിയും കുട്ടിയുംകോലുമടക്കം പഴയ കളികളെയൊക്കെ ഇന്റര്‍നെറ്റിലൂടെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും അത് അവരെക്കൊണ്ട് കളിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളൊരുക്കുകയുമാണ് ചിറമ്മല്‍ മീഡിയ വര്‍ക്‌സിലൂടെ ചെയ്യുന്നത്. പഴയ കളികള്‍ അപ്ലോഡ് ചെയ്യുന്നതിനായി www.facebook.com/ mervinandcompany എന്ന ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
ആര്‍ക്കും ഈ അക്കൗണ്ടിലേക്ക് പഴയ കളികളുടെ ഫോട്ടോകളോ വീഡിയോകളോ അപ്ലോഡ് ചെയ്യാം. അറിയാത്ത കളികളെക്കുറിച്ച് ഇതില്‍ വിശദീകരണം നല്‍കും. ഇതുവഴി കളികള്‍ പരിചയപ്പെടുത്തുകയും കുട്ടികളെ ഈ കളികളിലേക്കു കൂടുതല് ആകര്‍ഷിക്കുകയും ചെയ്യും.
ഇന്റര്‍നെറ്റിലൂടെ പഴയ കളികള്‍ പരിചയപ്പെടുകയും കളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ കൂടുതല്‍ സൗഹൃദം വളരുകയും കുട്ടികള്‍ ആരോഗ്യവാന്മാരായി മാറുകയും ചെയ്യും. ഓണവെയില്‍ തുടങ്ങിയതോടെ ഇതിനകം തന്നെ പതിനായിരക്കണക്കിനാളുകളാണ് ലൈക്ക് ചെയ്ത് പിന്തുണ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha