ഉയരം എന്നും അഭിമാനം ഉയര്‍ത്തിയ എക്കത്തറീന ലിസിനയുടെ കഥ!
ഉയരക്കൂടുതലിന്റെ പേരില്‍ അധിക്ഷേപങ്ങളേറെ കേട്ടിട്ടുണ്ട് എക്കാത്തറീന ലിസിന. അതിനെയൊക്കെ അതിജീവിച്ച് ലോകത്തേറ്റവും ഉയരമുള്ള മോഡലായി മാറുകയും റഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം ഒളിമ്പിക് മെഡല്‍ നേടുകയും ചെയ്ത എക്കാത്തറീന മറ്റൊരു ചരിത്ര നേട്ടത്തിനരികിലാണ്. ലോകത്തേറ്റവും നീളമുള്ള കാലുകളുള്ള വനിത എന്ന ഗിന്നസ് റെക്കോഡാണ് അവര്‍ക്ക് സ്വന്തമായിരിക്കുന്നത്.
ആറടി ഒമ്പതിഞ്ച് ഉയരമുണ്ട് എക്കാത്തറീനയ്ക്ക്. ലോകത്തേറ്റവും ഉയരമുള്ള പ്രൊഫഷണല്‍ മോഡല്‍ എന്ന ഗിന്നസ് റെക്കോഡിന് പുറമെയാണ്, നീളമുള്ള കാലുകളുടെ റെക്കോഡും അവര്‍ക്ക് കിട്ടുന്നത്. എക്കാത്തറീനയുടെ ഇടത്തേക്കാലിന് 132.8 സെന്റീമീറ്ററും വലതുകാലിന് 132.2 സെന്റീമീറ്ററുമാണ് നീളം.
ഉയരക്കാരുടെ കുടുംബത്തില്‍നിന്നാണ് എക്കാത്തറീനയുടെ വരവ്. അച്ഛന്‍ ആറടി അഞ്ചിഞ്ചുകാരന്‍. അമ്മയ്ക്ക് ആറടി ഒരിഞ്ച് പൊക്കം. സഹോദരന്‍ ആററി ആറിഞ്ച്. എല്ലാവരെക്കാളും തലപ്പൊക്കത്തിലാണ് എക്കാത്തറീനയുടെ നില്‍പ്. 2008-ല്‍ ബെയ്ജിങ്ങില്‍ നടന്ന ഒളിമ്പിക്‌സിലാണ് എക്കാത്തറീന ഉള്‍പ്പെട്ട റഷ്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീം വെങ്കലമെഡല്‍ നേടിയത്.
ചെറുപ്പത്തില്‍ ഉയരക്കൂടുതലിന്റെ പേരില്‍ ഒട്ടേറെ പരിഹാസങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഉയരം എന്നും തന്റെ അഭിമാനം ഉയര്‍ത്തിയിട്ടേയുള്ളൂവെന്ന് എക്കാത്തറീന പറയുന്നു. രണ്ട് ഗിന്നസ് റെക്കോഡുകള്‍ സ്വന്തമായതിലും ഈ മോഡല്‍ ആഹ്ലാദവതിയാണ്. ഓരോ ദിവസവും തനിക്ക് കിട്ടുന്ന പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha