ഓണം കൂടാന്‍ പടയപ്പ എത്തി
ഇത്തവണത്തെ ഓണം കൂടുവാന്‍ കാടു കടന്ന് പടയപ്പയും എത്തി. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ച സിനിമയല്ല. മറിച്ച് ഒരു കൊമ്പനാണ് പടയപ്പ. ഇത്തവണ തിരുവോണത്തിന് തന്നെയാണ് പടയപ്പയുടെ വരവുണ്ടായിരിക്കുന്നത്.
വര്‍ഷങ്ങളായി മൂന്നാര്‍ ടൗണിലെയും പരിസരങ്ങളിലേയും സ്ഥിരം സാന്നിധ്യമായിരുന്നു പടയപ്പ. എന്നാല്‍ ഒരു വര്‍ഷത്തോളമായി പടയപ്പയെ ഇവിടെ കാണാറില്ലായിരുന്നു. പിന്നീട് തിരുവോണ നാളില്‍ തന്നെ തിരികെ വന്നതിന്റെ സന്തോഷത്തിലാണ് ആനപ്രേമികള്‍.
മൂന്നാറിലെ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തുന്ന രാജമലയിലാണ് പടയപ്പയെ കണ്ടത്. രാത്രി പത്തിന് ശേഷമായിരുന്നു കാട്ടുകൊമ്പന്റെ എഴുന്നള്ളത്ത്. ഇവന്‍ വന്നപ്പോഴേക്കും കടകളെല്ലാം അടച്ചിരുന്നു.
പ്രദേശത്തെ ഏറ്റവുമധികം തലയെടുപ്പുള്ള കാട്ടാനയാണ് ഇത്. അതുകൊണ്ടാണ് പടയപ്പ എന്ന പേര് വീണതും. പൊതുവെ സൗമ്യനായ ആന നാട്ടുകാര്‍ക്ക് പ്രിയങ്കരനാണ്. ഏതാണ്ട് എഴുപത് വയസ്സാണ് ഇവന് കണക്കാക്കുന്നത്.
പടയപ്പനെ കാണാതായതും മുന്നാറില്‍ ചര്‍ച്ചാവിഷയമായിരുന്നു. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുള്ള പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്.
നിരവധി കഥകളും പടയപ്പനെക്കുറിച്ച് കേള്‍ക്കാറുണ്ട്. ഇവന്റെ വരവ് കണ്ട് കലുങ്കിനടിയില്‍ കാരറ്റു ചാക്കുകള്‍ വെച്ച ശേഷം കലുങ്കിനു സമീപത്ത് ഒളിച്ചിരുന്ന വഴിയോര കച്ചവടക്കാരിയെ ഉപദ്രവിക്കാതെ കാരറ്റുമുഴുവന്‍ അകത്താക്കി മടങ്ങിയത് അതില്‍ ഒന്ന് മാത്രമാണ്. പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ. കെ. ആന്റണിയുടെ വാഹനം റോഡില്‍ തടഞ്ഞതുമെല്ലാം പടയപ്പയുടെ വീരകഥകളില്‍ മറ്റൊന്നാണ്.
https://www.facebook.com/Malayalivartha