കുട്ടിയാന വെള്ളം കുടിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കൗതുകമാകുന്നു
ബുദ്ധിയുള്ള മൃഗങ്ങളില്‍ മുന്നില്‍ ആനകള്‍ തന്നെയെന്ന് സംശയമില്ലാതെ പറയാം. എങ്കിലും മനുഷ്യക്കുട്ടികളെ പോലെ തന്നെ ജീവിതത്തിലെ പ്രാഥമിക പാഠങ്ങള്‍ പഠിക്കാന്‍ ആനക്കുട്ടികളും അല്‍പ്പം സമയമെടുക്കും. ആനകള്‍ വെള്ളം കുടിക്കുന്നത് തുമ്പിക്കൈ കൊണ്ടാണ്. എന്നാല്‍ ഇങ്ങനെ തുമ്പിക്കൈ ഉപയോഗിച്ച് വെള്ളം കുടിക്കാന്‍ ഇവ പഠിക്കണമെങ്കില്‍ 1 വയസ്സെങ്കിലും ആകണം. തുമ്പിക്കൈ ഉപയോഗിച്ച് വെള്ളം കുടിക്കാന്‍ ശീലിക്കാത്ത ഒരു ആനക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.
അമ്മയാനയ്ക്കും കൂട്ടത്തിലെ മറ്റ് ആനകള്‍ക്കുമൊപ്പം ടാങ്കില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിക്കുകയാണ് കുട്ടിയാന. എന്നാല്‍ എത്ര ശ്രമിച്ചിട്ടും മറ്റുള്ളവര്‍ കുടിക്കുന്നത് പോലെ തുമ്പിക്കൈയില്‍ ആവശ്യത്തിന് വെള്ളം നിറച്ച് വായിലേക്കൊഴിക്കാന്‍ കഴിയുന്നില്ല. കുറേ നേരം തുമ്പിക്കൈ കൊണ്ട് കോരിയൊഴിച്ചും വെള്ളളത്തില്‍ തുമ്പിക്കൈയിട്ടടിച്ചുമൊക്കെ ശ്രമിച്ചെങ്കിലും വേണ്ടത്ര വെള്ളം കുടിക്കാന്‍ സാധിച്ചില്ല.
ഇതോടെയാണ് ആനക്കുട്ടി അറ്റകൈ പ്രയോഗിച്ചത്. മറ്റെല്ലാ ജീവികളും ചെയ്യുന്നത് പോലെ ടാങ്കിലേക്ക് കമഴ്ന്നു കിടന്നു. വായകൊണ്ട് നേരിട്ട് വെള്ളം കുടിക്കാന്‍ തുടങ്ങി. ഇതോടെ ആവശ്യത്തിന് വെള്ളം ആനക്കുട്ടിക്ക് കിട്ടാന്‍ തുടങ്ങുകയും ചെയ്തു. ദാഹം മാറിയതോടെ ആശാന്‍ വീണ്ടും തന്റെ പഴയ പരിശ്രമം തുടര്‍ന്നു. കാരണം ആനയാകണമെങ്കില്‍ തുമ്പിക്കൈ കൊണ്ട് തന്നെ വെള്ളം കുടിക്കണമെന്ന് കുട്ടിയാന ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്...
https://www.facebook.com/Malayalivartha