കൗതുകം നിറച്ച് ബലൂണ്‍ ഫ്‌ലവര്‍
കാഴ്ചക്കാര്‍ക്ക് വേറിട്ട കാഴ്ചയായി ബലൂണ്‍ ഫ്‌ലവര്‍. ചെടിയില്‍ വിരിയുന്ന ചെറിയ പന്തുപോലെയുള്ള ബലൂണ്‍ ഫ്‌ലവര്‍ കാഴ്ചക്കാര്‍ക്ക് അത്ര പരിചയമുള്ളതല്ല.
അതുകൊണ്ടു തന്നെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഇവയെ കാണാനെത്തുന്നവര്‍ക്ക് നല്ല കൗതുകമാണ്. നല്ല ഉയരമുള്ള ചെടികളിലാണ് നിറയെ ബലൂണ്‍ മാതൃകയിലുള്ള ബലൂണ്‍ ഫ്‌ലവര്‍ ഉണ്ടാകുന്നത്.
ഇതിന്റെ ഉള്ളില്‍ തന്നെയാണ് ചെടിയുടെ വിത്തുകളുമുള്ളത്. ഒരു ചെടിയില്‍ തന്നെ നിരവധി ബലൂണ്‍ ഫ്‌ലവര്‍ ഉണ്ടാകുമെങ്കിലും ചെടിയുടെ ആയുസ്സ് ഒരു വര്‍ഷം മാത്രമേയുള്ളു.
അപൂര്‍വം ചില വീടുകളിലുണ്ടെങ്കിലും കൂടുതല്‍ ജനകീയമാകാത്തവയാണ് ബലൂണ്‍ ഫ്‌ലവര്‍. അത്ര പരിചയമില്ലാത്ത ചെടിയായതിനാല്‍ ആവശ്യക്കാര്‍ അന്വേഷിച്ചു വരുന്നത് കുറവാണെങ്കിലും കേന്ദ്രത്തില്‍ ഇവ കാണുന്നവര്‍ വിത്തും ചെടികളും വാങ്ങുന്നുണ്ട്.
https://www.facebook.com/Malayalivartha