കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചയാളുടെ കുടലിനുള്ളില്‍ ഗ്ലാസ്സ് ടംബ്ളര്‍!
കടുത്ത വയറു വേദനയെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് ഉറക്കെ അലറികരഞ്ഞു കൊണ്ടു ആശുപത്രിയില്‍ എത്തിയ ആളുടെ സ്കാനിങ് റിപ്പോര്‍ട്ട് കണ്ടു ഡോക്ടര്‍മാര്‍ ഞെട്ടി. ചൈനയിലാണു സംഭവം.
ആശുപത്രിയില്‍ എത്തിയ ഇയാളെ എക്സറേയ്ക്ക് വിധേയനാക്കി. ഇതിന്റെ ഫലം പുറത്തു വന്നപ്പോഴാണു ഡോക്ടര്‍മാര്‍ പോലും അമ്പരന്നു പോയത്.
എട്ടു സെന്റിമീറ്റര്‍ നീളമുള്ള സ്ഫടികഗ്ലാസ് ആണ് ഇദ്ദേഹത്തിന്റെ കുടലില്‍ കുടുങ്ങിയത്. എന്നാല്‍ എങ്ങനെയാണ് ഈ ഗ്ലാസ് ശരീരത്തില്‍ കടന്നത് എന്ന് ഇയാള്‍ ഡോക്ടര്‍മാരോടു പറഞ്ഞില്ല. തുടര്‍ന്നു ശസ്ത്രക്രിയയിലൂടെ ശരീരത്തില്‍ നിന്ന് ഗ്ലാസ് പുറത്ത് എടുത്തു.
https://www.facebook.com/Malayalivartha