നവജാതശിശു ജനിച്ചത് ഏഴ് പല്ലുകളുമായി...
കുട്ടികള്‍ വളരെ വേഗത്തിലാണ് വളരുന്നത്. ചില കുട്ടികള്‍ വളരുന്നത് വളരെ പെട്ടെന്ന് തന്നെയാണ്. എന്നാല്‍ അഹമ്മദാബാദില്‍ ജനിച്ച ഒരു നവജാതശിശു ഒരു പടി കൂടി മുന്നിലായിരുന്നു എന്നു പറയേണ്ടിവരും.
കാരണം കുട്ടി ജനിച്ചത് വായില്‍ ഏഴ് പല്ലുകളുമായായിരുന്നു. ഹരീഷ് നികിത ദമ്പതികളുടേതായിരുന്നു കുട്ടി. വിശ്വസിക്കാന്‍ സാധിക്കാത്ത സംഭവമായിരുന്നു ഇത്. കുട്ടിയെ ഉടന്‍ തന്നെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.
അമ്മയ്ക്ക് ഉടന്‍ തന്നെ കുട്ടിയെ മുലയൂട്ടാനും സാധിക്കില്ലായിരുന്നു. തുടര്‍ന്ന് നവജാത ശിശുവിന്റെ പല്ലുകള്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കുട്ടിയുടെ താഴത്തെ മോണയിലാണ് ഏഴു പല്ലുകള്‍ കണ്ടെത്തിയത്.
രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയയില്‍ ആദ്യം നാലു പല്ലുകളും പിന്നീട് മൂന്നു പല്ലുകളും നീക്കം ചെയ്തു. 3000 കുട്ടികള്‍ ജനിച്ചാല്‍ അതില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കാറുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍, പൂര്‍ണവളര്‍ച്ചയെത്തിയ പല്ലുകളുമായി ശിശു ജനിക്കുന്നതു ലോകത്ത് ആദ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha