നിങ്ങളുടെ ഇഷ്ടനിറവും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടെന്നറിയാമോ?
ഇഷ്ടനിറം നോക്കി ആളുകളുടെ സ്വഭാവത്തെപ്പറ്റി പറയാന്‍ സാധിക്കും എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇഷ്ടനിറം വച്ച് ഭക്ഷണത്തിലെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കും എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ അങ്ങനെയും ഒരു ടെക്‌നിക് ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
മഴവില്ലിലെ ഏഴ് നിറങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങളെല്ലാം നടക്കുന്നത്. നിങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണവും നിങ്ങളുടെ ഇഷ്ടനിറവും തമ്മില്‍ ബന്ധമുണ്ടോ? മഴവില്‍ നിറങ്ങളില്‍ ഏതെങ്കിലും ഒന്നാണോ നിങ്ങളുടെ ഇഷ്ടനിറം? ആണെങ്കില്‍ ഒരു ചെറിയ പരീക്ഷണം നടത്തി നോക്കിയാലോ?
കാല്‍പനികവും കുലീനവുമായ സ്വഭാവസവിശേഷതയുടെ ഉടമകളായിരിക്കും പൊതുവെ വയലറ്റ് നിറത്തെ ഇഷ്ടപ്പെടുന്നവര്‍. പര്‍പ്പിള്‍ നിറത്തിന്റെ കുറച്ചു കൂടി കടുത്ത വകഭേദമാണ് വയലറ്റ്. അതുകൊണ്ടുതന്നെ വയലറ്റ് നിറം ഇഷ്ടപ്പെടുന്നവര്‍ എന്തിനെക്കുറിച്ചും വളരെ ആഴത്തില്‍ ചിന്തിക്കുന്നവരും കൃത്യമായ കാഴ്ചപ്പാടുള്ളവരുമായിരിക്കും. ഭക്ഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാത്തവരായിരിക്കും ഇവര്‍. ഇഷ്ടമുള്ളവ മാത്രം തിരഞ്ഞെടുത്ത് കഴിക്കാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം.
നീലനിറത്തിന്റെ കുറച്ചുകൂടി തിളക്കമുള്ള കടുത്ത നിറമാണ് ഇന്‍ഡിഗോ. വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ഇവര്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായ തരത്തില്‍ കാര്യങ്ങളെ നോക്കിക്കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കും. ഇങ്ങനെയുള്ളവരില്‍ പ്രയോജനകരമായ രീതിയില്‍ ആറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. തങ്ങള്‍ക്കു സംഭവിക്കാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് മുന്‍കൂട്ടി പ്രവചിക്കാനാകുന്നതായും പഠനങ്ങളില്‍ പറയുന്നു. ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നവരായിരിക്കും ഇക്കൂട്ടര്‍. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ചേരുവകളൊക്കെ കൃത്യമായി മനസിലാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍.
പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ മനസ് കാണിക്കുന്ന ഇവര്‍ കടുംപിടുത്തങ്ങള്‍ക്ക് മുതിരാറില്ല. അതുകൊണ്ടു തന്നെ പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ തല്‍പരരായിരിക്കും. സ്വതവേ ഊര്‍ജസ്വലരായ ഇവര്‍ പുതിയ രുചികള്‍ പരീക്ഷിക്കാനും പുതുമയുള്ള ഭക്ഷണം തേടി യാത്ര നടത്താനും താല്‍പര്യം കാണിക്കുന്നവരായിരിക്കും. ഇന്നത് മാത്രമേ കഴിക്കൂ എന്നു പറയാതെ എന്തുതരം ഭക്ഷണവും പരീക്ഷിക്കാന്‍ മനസുകാണിക്കുന്നവരായിരിക്കും നീല നിറത്തെ ഇഷ്ടപ്പെടുന്നവര്‍.
പ്രകൃതിയുടെ നിറമാണ് പച്ച. അതുകൊണ്ടുതന്നെ ഈ നിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവെ പ്രകൃതിദത്തമായ ഭക്ഷണത്തോട് താല്‍പര്യമുള്ളവരായിരിക്കും. പായ്ക്കറ്റ് ഭക്ഷണത്തോടും മാംസാഹാരത്തോടുമൊക്കെ ഇവര്‍ക്ക് താല്പര്യം കുറവായിരിക്കും. പുറത്തു പോയി ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. വേണ്ടിവന്നാല്‍ ഭക്ഷണത്തിനായി അവനവന്റെ പച്ചക്കറി തോട്ടത്തെ മാത്രം ആശ്രയിക്കാനും ഇവര്‍ക്ക് മടിയുണ്ടാവില്ല.
സ്വാഗതമരുളുന്ന നിറമാണ് മഞ്ഞ. അതുകൊണ്ടുതന്നെയാണ് മിക്ക ഭക്ഷ്യ ബ്രാന്‍ഡുകളും അവരുടെ ലോഗോകളിലും സൈന്‍ ബോര്‍ഡുകളിലുമൊക്കെ മഞ്ഞനിറത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നത്. പെട്ടെന്ന് മറ്റുളളവയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന നിറമാണ് മഞ്ഞ. മഞ്ഞ നിറത്തെ ഇഷ്ടപ്പെടുന്നവരും അവരുടെ ഊര്‍ജസ്വലമായ ഇടപെടലും സ്വഭാവവും കൊണ്ട് ഇത്തരത്തില്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ ്ഷിക്കാന്‍ കഴിവുള്ളവരായിരിക്കും.
എപ്പോഴും സന്തോഷമായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ പുറത്തുപോയി ഭക്ഷണം കഴിക്കാനും കൂട്ടുകാരുമൊത്ത് പാര്‍ട്ടി നടത്താനുമൊക്കെ ഇഷ്ടപ്പെടുന്നവരായിരിക്കും. നെയ്യും വെണ്ണയുമൊക്കെ വലിയ തോതില്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ മയൊണൈസും ഏറെ ഇഷ്ടപ്പെടുന്നവരായിരിക്കും.
ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും നിറമാണ് ഓറഞ്ച്. ആഘോഷിക്കാനും സന്തോഷത്തോടെയിരിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഓറഞ്ച് നിറത്തെ ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടം. വിദേശ ഭക്ഷണങ്ങളെക്കാളും തനതായ നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. അതു മാത്രമല്ല എരിവുള്ള ഭക്ഷണത്തേക്കാളുപരി ഉപ്പിന്റെ അളവ് കൂടിയ ഭക്ഷണത്തോടായിരിക്കും ഇവര്‍ക്ക് താല്പര്യം.
ഭക്ഷണത്തേക്കാളുപരി മധുരപലഹാരങ്ങളോടും ഐസ്‌ക്രീമിനോടും ഒക്കെയായിരിക്കും ചുവപ്പ് നിറത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ താല്പര്യം. ഭക്ഷണം കഴിഞ്ഞാല്‍ നല്ല മധുരമുള്ള എന്തെങ്കിലും ഒന്ന് കഴിച്ചേ മതിയാകൂ എന്ന് താല്‍പര്യമുള്ളവരായിരിക്കും ഇവര്‍.പൊതുവെ എന്തുകാര്യത്തിന്റെയും മൂര്‍ധന്യത്തില്‍ നില്ക്കുന്നവരായിരിക്കും ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍. ഭക്ഷണകാര്യത്തിലും അങ്ങനെ തന്നെ, എരിവാണെങ്കില്‍ ഏറ്റവും എരിവുള്ള ഭക്ഷണവും മധുരമാണെങ്കില്‍ ഏറ്റവും മധുരമുള്ള ഭക്ഷണവുമായിരിക്കും ഇവര്‍ക്ക് ഇഷ്ടം.
https://www.facebook.com/Malayalivartha