അഖിലകേരള പോത്ത് പ്രദര്‍ശനമത്സരം: പന്താരങ്ങാടിയിലെ ശങ്കറിന് ഒന്നാംസ്ഥാനം
മോഹവിലകൊണ്ട് നേരത്തേ തന്നെ താരമായ മുറ ഇനത്തില്‍പ്പെട്ട പോത്തുകളുടെ പ്രദര്‍ശനമത്സരം ശ്രദ്ധേയമായി. തൃക്കുളം പന്താരങ്ങാടിയിലെ പരമ്പരാഗത കാലിക്കച്ചവടക്കാരനായ മുട്ടിച്ചിറക്കല്‍ ഹസന്‍ക്കുട്ടി ഹാജിയുടെ മകന്‍ ഇക്കുവിന്റെ ഉടമസ്ഥതയിലുള്ള ശങ്കര്‍ എന്ന ഭീമാകാരന്‍ പോത്താണ് കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചത്.
കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ നടന്ന അഖിലകേരള പോത്ത് പ്രദര്‍ശനമത്സരത്തിലാണ് 'ശങ്കര്‍' ഒന്നാംസ്ഥാനം നേടിയത്.
രണ്ടുവര്‍ഷം മുന്‍പ് ഹൈദരാബാദില്‍നിന്നാണ് ഇവര്‍ പോത്തിനെ വാങ്ങിയത്. ലക്ഷങ്ങളുടെ മോഹവിലയും പോത്തിന്റെ വലിപ്പവുമാണ് ഇതിന് താരപരിവേഷം നല്‍കുന്നത്. പോത്തിന് ആയിരത്തഞ്ഞൂറ് കിലോയിലേറെ തൂക്കമുണ്ടെന്നാണ് ഉടമ പറയുന്നത്. ദിവസവും നെല്ല്, ചോളം, മുതിര തുടങ്ങിയ ഭക്ഷണമാണ് നല്‍കുന്നത്. പരിചരിക്കുന്നതിന് രണ്ടാളുകളെയും നിര്‍ത്തിയിട്ടുണ്ട്.
കൊടുങ്ങല്ലൂരില്‍ ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന മുസ്രീസ് മേളയിലാണ് പ്രദര്‍ശനമത്സരം നടന്നത്. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറില്‍ നിന്ന് 15,001 രൂപയും ട്രോഫിയും ഉടമ ഏറ്റുവാങ്ങി. വിജയിച്ചുവന്നതോടെ താരത്തെക്കാണാന്‍ പന്താരങ്ങാടിയിലെ വീട്ടിലേക്ക് നിരവധിപേരാണ് എത്തുന്നത്.
https://www.facebook.com/Malayalivartha