കടലിനടിയില്‍ അത്ഭുതകൊട്ടാരം നിര്‍മിക്കാന്‍ ദുബായ് ഒരുങ്ങുന്നു
കടലിനടിയിലും വിസ്മയ കൊട്ടാരം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ദുബായ് . കൃത്രിമ ദ്വീപായ വേള്‍ഡ് ഐലന്‍ഡ്‌സിലാണ് ലോകത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ ലക്ഷ്വറി വെസല്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്. മധ്യപൂര്‍വദേശത്തിന് വെനീസ് അനുഭവം പകരുക എന്ന ലക്ഷ്യത്തോടെ കരയില്‍ നിന്നു നാലുകിലോമീറ്റര്‍ അകലെയാണ് ആഡംബര സൗധം ഒരുക്കുന്നത്.
അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ റിസോര്‍ട്ടില്‍ 3000 പേര്‍ക്ക് താമസിക്കാം. നാല് ഡെക്കുകളിലായി നിര്‍മിക്കുന്ന റിസോര്‍ട്ടില്‍ കടല്‍ തട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകള്‍, കടലിനടിയിലെ സ്പാ, വിനോദ കേന്ദ്രങ്ങള്‍ എല്ലാമുണ്ട്. ജലാന്തര്‍ഭാഗത്തുള്ള ഡെക്കിലൂടെ കടലിനടിയിലെ കാഴ്ചകള്‍ കാണാനുള്ള സൗകര്യവുമുണ്ട്. വെനീസിലെ ഗോണ്ടോള വഞ്ചികളാണ് റിസോര്‍ട്ടിന് ചുറ്റുപാടുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
ക്ലൈയിന്‍ഡീന്‍സ്റ്റ് ഗ്രൂപ്പാണ് 512 മില്യണ്‍ പൗണ്ട് നിര്‍മാണ ചെലവുള്ള (ഏകദേശം 4354 കോടി) പദ്ധതിയുടെ നിര്‍മാതാക്കള്‍. അടുത്തവര്‍ഷം നിര്‍മാണം ആരംഭിക്കുന്ന പദ്ധതി 2020-ല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha