പേസിന്റെ മുന്‍ ഭാര്യ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് ഒരു കോടി; പക്ഷേ, ലഭിച്ചത് വെറും പത്ത് ലക്ഷം!പൂജ്യം ചേര്‍ക്കാന്‍ മറന്നുപോയതാണ് പ്രശ്‌നമായത്!
വിവാഹമോചനത്തെത്തുടര്‍ന്ന് ടെന്നീസ് താരം ലിയാണ്ടര്‍ പേസില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യയായിരുന്ന റിയ പിള്ള നല്‍കിയ ഹര്‍ജിയില്‍ ഒരുകോടി രൂപ എന്നെഴുതിയതില്‍ ഒരു പൂജ്യം ചേര്‍ക്കാന്‍ മറന്നുപോയി. ഗാര്‍ഹിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇതോടെ നഷ്ടപരിഹാരം വെറും 10 ലക്ഷം ആയി ചുരുങ്ങി. അതേസമയം വിട്ടുപോയ പൂജ്യത്തിന്റെ പ്രശ്‌നം പിള്ളയുടെ അഭിഭാഷകര്‍ ഇന്നലെ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു.
വിചാരണവേളയില്‍ ഇന്നലെ റിയ പിള്ളയുടെ അഭിഭാഷകരായ ഗുജ്ജാന്‍ മംഗളയും അംന ഉസ്മാനുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പിള്ള ആവശ്യപ്പെട്ട തുകയില്‍ ഒരു പൂജ്യം എഴുതാന്‍ വിട്ടുപോയതായി ജഡ്ജി മഹേഷ് ജത് മലാനിയോട് ഇവര്‍ ബോധിപ്പിച്ചു.കോടതിയുടെ അന്വേഷണത്തില്‍ റിയ പിള്ളക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം കണക്കാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
2014-ലാണ് റിയ പിള്ള പേസിനെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തത്. പിന്നീട് കേസില്‍ ആറുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മുംബൈ കോടതിയോട് ഉത്തരവിടുകയായിരുന്നു.
തനിക്കും മകള്‍ക്കും പ്രതിമാസം 2.62 ലക്ഷം വീതം തരണമെന്നാണ് റിയ പിള്ളയുടെ ആവശ്യം. ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹോണ്ട സിറ്റി നിലവാരത്തിലുള്ള ഒരു കാറും ഇവര്‍ പേസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മകളെ മാനസികമായും സാമ്പത്തികമായും പിന്തുണക്കുന്നതിലടക്കം പരാജയപ്പെട്ട പിതാവാണ് പേസെന്നാണ് ഭാര്യ ആരോപിച്ചിരിക്കുന്നത്. ആകെ 1.43 കോടി രൂപയാണ് റിയ പിള്ള പേസില്‍ നിന്നും ആവശ്യപ്പെടുന്നത്.
ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം പരാജയമായതിനെ തുടര്‍ന്ന് പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്തിയതിന് ശേഷമാണ് പേസുമായുള്ള ബന്ധം ആരംഭിക്കുന്നത്. എന്നാല്‍ ഇതും പരാജയപ്പെടുകയായിരുന്നു.
മുന്‍ ഹോക്കി ചാമ്പ്യനായ പിതാവ് ഡോ. വീസ് പെയ്‌സിനൊപ്പമാണ് ലിയാണ്ടര്‍ പേസ് ഇന്നലെ കോടതിയില്‍ ഹാജരായത്.റിയയെ താന്‍ വിവാഹം ചെയ്തിട്ടില്ലെന്നും റിയ തന്റെ ഭാര്യയല്ലെന്നുമുള്ള പെയ്‌സിന്റെ വാദം നേരത്തെ കോടതി തള്ളിയിരുന്നു. വിവാഹം ചെയ്യാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും. ഇത് വിവാദ ബന്ധമായി പരിഗണിക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha