ജപ്പാനിലെ കിടിലന്‍ പൂച്ചട്രെയിനില്‍ പൂച്ചകള്‍ക്കൊപ്പം യാത്രചെയ്യാം, ദത്തെടുക്കുകയുമാവാം
പൂച്ചകളോട് സ്‌നേഹം കാണിക്കണം, തെരുവില്‍ ഉപേക്ഷിക്കരുത് തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ജപ്പാനിലെ സന്നദ്ധസംഘടന അവിടത്തെ റെയില്‍വേയുമായി സഹകരിച്ച് ഒരു പദ്ധതി നടപ്പിലാക്കി. സെന്‍ട്രല്‍ ജപ്പാനിലെ ഒരു ലോക്കല്‍ ട്രെയിനില്‍ 30 പൂച്ചകളെ യാത്രക്കാര്‍ക്കൊപ്പം ഉള്‍പ്പെടുത്തി.
തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന പൂച്ചകളെ പരിപാലിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു സര്‍ക്കാര്‍ ഇതര സംഘടനയായ കിറ്റന്‍ കഫെ സാംഗ്ച്വറി വ്യത്യസ്ത പരിപാടി ആവിഷ്‌കരിച്ചത്. യാത്രക്കാരോടൊപ്പം മാര്‍ജാരക്കൂട്ടങ്ങളും തങ്ങളുടെ കുസൃതികളുമായി കൂടി. യാത്ര അവസാനിച്ചപ്പോള്‍ പലരും പൂച്ചക്കുട്ടികളെ ദത്തെടുത്താണ് മടങ്ങിയത്.
വര്‍ഷങ്ങളായി പൂച്ചകള്‍ക്കുവേണ്ടി ജപ്പാനില്‍ അഭയകേന്ദ്രങ്ങള്‍ പ്രവര്‍്ത്തിക്കുന്നുണ്ട്. ഇപ്പോള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന പൂച്ചകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2014ല്‍ 2.37 ലക്ഷം പൂച്ചകളാണ് ഇത്തരം അഭയകേന്ദ്രങ്ങളുടെ സംരക്ഷണയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2016ല്‍ അത് 72,624 ആയി കുറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് ജപ്പാനില്‍ 98 ലക്ഷം പൂച്ചകളുണ്ട്.
https://www.facebook.com/Malayalivartha