ലിങ് ദെച്ചെ തന്റെ ജീവിതാഭിലാഷം നടപ്പിലാക്കി!
കീറിയ, മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ആ വൃദ്ധന്‍ ബൈക്ക് ഷോറൂമുകള്‍ തോറും കയറിയിറങ്ങി. എല്ലായിടത്തും അയാള്‍ക്ക് നിരാശപ്പെടേണ്ടി വന്നു. പ്രീമിയം വേര്‍ഷനിലുള്ള വാഹനം തേടി കീറിപ്പറിഞ്ഞ വേഷത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലെത്തിയ വൃദ്ധന്റെ വാര്‍ത്തയും ചിത്രവും രാജ്യാന്തര തലത്തില്‍ തന്നെ ജനശ്രദ്ധയില്‍ പെട്ടിരിക്കുന്നു.
തായ്‌ലന്‍ഡിലെ സിംഗ്ബൂരി പ്രവിശ്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലാണ് സംഭവം അരങ്ങേറുന്നത്. പാകമല്ലാത്ത ടീ ഷര്‍ട്ടും കീറിയ ത്രീ ഫോര്‍ത്ത് പാന്റും ധരിച്ച് വള്ളിച്ചെരിപ്പുമിട്ടെത്തിയ വൃദ്ധനെ ഷോറൂം ജീവനക്കാരന്‍ തള്ളി പുറത്താക്കാനെത്തി. മുഷിഞ്ഞ വേഷത്തില്‍ ഷോറൂമിലെത്തിയ ലംഗ് ദെച്ച എന്ന വൃദ്ധനാകട്ടെ പ്രീമിയം കാറ്റഗറിയില്‍പ്പെട്ട ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാനാണ് എത്തിയതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പല ഷോറൂമുകളില്‍ കയറിയെന്നും എന്നാല്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ഷോറൂം ജീവനക്കാര്‍ തന്നെ പുറത്താക്കുക ആയിരുന്നൂവെന്നും ലംഗ് ദെച്ച വെളിപ്പെടുത്തി.
പ്രീമിയം ബൈക്കിന്റെ ഉയര്‍ന്ന വിലയെല്ലാം പറഞ്ഞ് ഷോറൂം ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറാന്‍ വൃദ്ധന്‍ തയ്യാറായിരുന്നില്ല. മോട്ടോര്‍സൈക്കിള്‍ നോക്കാന്‍ അവസരം ലഭിച്ച ലംഗ് ദെച്ച, പത്ത് മിനിറ്റില്‍ സ്‌പോര്‍ട്സ്റ്റര്‍ 48 മോട്ടോര്‍ സൈക്കിള്‍ തെരഞ്ഞെടുത്തു. തൊട്ടുപിന്നാലെ 753000 തായ് ബാഹ്ത് (ഏകദേശം 13 ലക്ഷം രൂപ) നല്‍കി ലംഗ് ദെച്ച ഹാര്‍ലി ഡേവിഡ്‌സണിനെ സ്വന്തമാക്കി.
വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ലംഗ് ദെച്ച ജീവിത സമ്പാദ്യം കൊണ്ടാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്സ്റ്റര്‍ 48 സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha