അറുപത് വര്‍ഷമായി വെള്ളവും ചായയും മാത്രം കുടിച്ച് ജീവിക്കുന്ന വനിത
കഴിഞ്ഞ 60 വര്‍ഷങ്ങളായി ഖര രൂപത്തിലുള്ള യാതൊരു ഭക്ഷണവും കഴിക്കാതെ ജീവിക്കുന്നുവെന്ന് അവകാശപ്പെടുന്ന 75 കാരി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു.
മധ്യപ്രദേശിലെ സുന്ദ്‌റെയില്‍ സ്വദേശിനിയായ സരസ്വതി ബായിയാണ് വ്യത്യസ്തമായ ജീവിത ശൈലിയിലൂടെ ജീവിതം സുഗമമാക്കുന്നത്. ദിവസവും കൂടുതലായി വെള്ളവും ചായയും കുടിക്കുന്ന ഇവരുടെ ആകെയുള്ള ഭക്ഷണം ഒരു പഴമാണ്. അതും വല്ലപ്പോഴും ആഴ്ചയിലൊരു തവണ മാത്രം.
60 വര്‍ഷം മുമ്പ് ഇവരുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ സരസ്വതിക്കു ടൈഫോയിഡ് പിടിപ്പെട്ടിരുന്നു. മാത്രമല്ല തുടര്‍ച്ചയായുള്ള വയറുവേദനയും. അതോടെ ഭക്ഷണത്തിലുള്ള താല്‍പര്യം നഷ്ടമായ ഇവര്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയായിരുന്നു. പിന്നീട് ചായയില്‍ ഇഷ്ടം തോന്നിയ ഇവര്‍ ചായ സ്ഥിരമായി കുടിക്കാന്‍ ആരംഭിക്കുകയായിരുന്നു.
ഇവരുടെ ഭര്‍ത്താവ് ദ്വാരക പ്രസാദ് പാടിക്കര്‍ ഭക്ഷണം കഴിക്കാന്‍ എപ്പോഴും സരസ്വതി ഭായിയെ നിര്‍ബന്ധിക്കുമായിരുന്നു മാത്രമല്ല നിരവധി ഡോക്ടര്‍മാരുടെ അടുക്കല്‍ ഇവരെ ചികിത്സിക്കാനായി കൊണ്ടു പോകുകയും ചെയ്തിരുന്നു എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരുന്ന ഇവര്ക്ക് വെള്ളവും ചായയും കുടിച്ച് വിശപ്പടക്കാനായിരുന്നു ഏറെയിഷ്ടം. അതൊടെ സരസ്വതിയെ നിര്‍ബന്ധിക്കുന്നത് ഭര്‍ത്താവ് നിര്‍ത്തുകയും ചെയ്തു.
അഞ്ചു മക്കളുള്ള സരസ്വതി നല്ലൊരു അധ്വാനിയാണ്. ദിവസേന അഞ്ചു മണിക്കര്‍ ഭര്‍ത്താവിനൊപ്പം കൃഷിസ്ഥലത്ത് ചിലവഴിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാതെ ജീവിക്കുന്ന സരസ്വതിയുടെ കഥ വായിച്ചറിഞ്ഞവര്‍ക്ക് ഇത് അവിശ്വസനീയമായാണ് തോന്നിയത്. 60 വര്‍്ഷം വെള്ളവും ചായയും മാത്രം കുടിച്ച് എങ്ങനെയാണ് ഒരാള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha