കണ്‍പീലിയുടെ നീളത്തിന് യുവതി ഗിന്നസ് റെക്കോര്‍ഡിലേക്ക്
ഒരു ശരാശരി മനുഷ്യന്റെ കണ്‍പീലിയുടെ നീളം എന്നത് 0.8 അല്ലെങ്കില്‍ 1.2 സെന്റിമീറ്റര്‍ നീളമാണ്. എന്നാല്‍ ചൈനയിലെ ഷാങ് ഹായ് സ്വദേശിയായ യോ ജിയാങ്‌സിയയുടെ കണ്‍പീലിയുടെ നീളം 12.4 സെന്റിമീറ്ററാണ് എന്നുപറഞ്ഞാല്‍ അഞ്ച് ഇഞ്ച്. ലോകത്തിലെ ഏറ്റവും നീളമുള്ള കണ്‍പീലിയുടെ ഉടമയെന്ന ഖ്യാതിയോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനും അര്‍ഹയാകുകയാണ്.
ഗിന്നസ് റെക്കോര്‍ഡ് പ്രകാരം 12.4 സെന്റിമീറ്ററാണ്(4.88 ഇഞ്ച്) 2016 ജൂണ്‍ വരെയുള്ളത്. കഴിഞ്ഞ മാസങ്ങളിലായി അഞ്ച് ഇഞ്ചിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ജിയാങ്‌സിയയുടെ കണ്‍പീലികള്‍ ഇനി പുതിയ റെക്കോര്‍ഡിലേക്ക് എത്തുകയാണ്. എങ്ങനെയാണ് കണ്‍പീലികള്‍ ഇത്രവേഗം വളരുന്നത്. എങ്ങനെയാണ് ദിവസേന കണ്‍പീലികളെ പരിപാലിപ്പിക്കുന്നത്, ഇത്രയും നീളമുള്ള കണ്‍പീലികളെ വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നുള്ള ചോദ്യങ്ങള്‍ പലരും ജിയാങ്‌സിയയോട് ചോദിക്കാറുണ്ട്.
നേരത്തെയുണ്ടായിരുന്ന ലോകറെക്കോര്‍ഡ് മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് ജിയാന്‍സിയ. ഇതിനായി കണ്‍പീലിയ്ക്ക് വര്‍ഷങ്ങള്‍ നീണ്ട പരിപാലനമാണ് ജിയാങ്‌സിയ നല്‍കിയിരുന്നത്. നീളമുള്ള കണ്‍പീലികള്‍ എന്നത് അതിശയകരമായ കാര്യമാണ്. ഇത് തന്റെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമായതായി ജിയാങ്‌സിയ പറയുന്നു. മുഖം കഴുകുമ്പോഴോ, കുളിക്കുമ്പോളോ ഒക്കെ ഈ കണ്‍പീലികള്‍ക്ക് ക്ഷതം സംഭവിക്കാതിരിക്കാന്‍ താന്‍ വളരെയധികം ശ്രദ്ധിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha