ജിം വെയ്റ്റ് പ്ലേറ്റ് ജനനേന്ദ്രിയം ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമം നടത്തിയ യുവാവിന് കിട്ടിയ വമ്പന്‍ പണി
ചിലര്‍ക്ക് ജിമ്മില്‍ എത്ര സമയം ചെലവഴിച്ചാലും തൃപ്തിയാകില്ലെന്ന് നമുക്കൊക്കെ അറിയാവുന്നതാണ്. അതോടൊപ്പം ജിമ്മില്‍ പല അഭ്യാസങ്ങളും നടത്തി നോക്കുന്നവരും ഉണ്ട്. ജര്‍മനിയില്‍ ഒരു യുവാവിന് ഇത്തരത്തില്‍ അഭ്യാസം കാട്ടിയപ്പോള്‍ വന്‍അമളിയാണ് സംഭവിച്ചത്.
ജനനേന്ദ്രിയം ഉപയോഗിച്ച് രണ്ടരക്കിലോ വെയ്റ്റ് പ്ലേറ്റ് ഉര്‍ത്താനായിരുന്നു യുവാവിന്റെ ശ്രമം. ഇതുപോലുള്ള സാഹസങ്ങള്‍ ഇനിയാരും ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി അഗ്‌നിശമനസേന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജര്‍മന്‍ നഗരമായ വോംസിലില്‍ സെപ്തംബര്‍15-നായിരുന്നു സംഭവം. ജനനേന്ദ്രിയം ഉപയോഗിച്ച് രണ്ടരക്കിലോ വെയ്റ്റ് പ്ലേറ്റ് ഉര്‍ത്തിയ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വെയ്റ്റ് പ്ലേറ്റ് കുടുങ്ങുകയായിരുന്നു. ജനനേന്ദ്രിയത്തില്‍ നിന്ന് വെയ്റ്റ് പ്ലേറ്റ് വേര്‍പ്പെടുത്താന്‍ കഴിയാതെ യുവാവ് കുഴഞ്ഞു.
ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ ഡോക്ടര്‍മാര്‍ എത്തി. ഇവരും പരാജയപ്പെട്ടതോടെ അഗ്‌നിശമനക്കാര്‍ എത്തുകയായിരുന്നു. യുവാവിന് അനസ്‌തേഷ്യ നല്‍കിയ ശേഷമാണ് ഭാരക്കട്ടി മുറിച്ചു മാറ്റിയത്.
https://www.facebook.com/Malayalivartha