കാട്ടാനയോട് സൗഹൃദം കൂടാന്‍ ശ്രമിച്ച ഐറിഷ് യുവാവിന് പറ്റിയ അമളി; വീഡിയോ കാണുക
വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തുകയോ ഭക്ഷണം നല്‍കുകയോ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് പലപ്പോഴും വിനോദസഞ്ചാരികള്‍ അവഗണിക്കുകയാണ് പതിവ്. ഇതുമൂലം അപകടത്തില്‍ ചെന്നു ചാടുന്നവരും ഏറെയാണ്. ഇങ്ങനെ അധികൃതരുടെ വാക്കുകള്‍ അവഗണിച്ച ഐറിഷ് യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്.
ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാവ്. കാട്ടിലൂടെ ഓട്ടോയിലായിരുന്നു സഞ്ചാരം. യാത്ര ചെയ്യുമ്പോള്‍ കാട്ടാനയെങ്ങാനും ആക്രമിക്കാന്‍ വന്നാല്‍ ഭക്ഷണം എറിഞ്ഞു നല്‍കി അതിന്റെ ശ്രദ്ധ തിരിച്ച് ഓട്ടോയുമായി രക്ഷപെടാനായി ഗൈഡ് ഈ യുവാവിന് പഴം നല്‍കിയിരുന്നു. എന്നാല്‍ ആനയെ കണ്ട ആവേശത്തില്‍ അതെല്ലാം മറന്ന് ഇയാള്‍ പഴം ആനയ്ക്ക് നേരിട്ട് നല്‍കുകയായിരുന്നു.
പഴം വാങ്ങാനായി യുവാവിന്റെ നേരെ പാഞ്ഞ ആന അതു വാങ്ങി കഴിച്ച ശേഷം ദേഷ്യം മുഴുവന്‍ തീര്‍ത്തത് ഓട്ടോയിലാണ്. ഓട്ടോ ഇടിച്ചുമറിച്ച് റോഡിനു നടുവിലേക്ക് തള്ളിയിട്ട ആന കലി അടങ്ങാതെ പിന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ബസിനേയും ആക്രമിക്കാനൊരുങ്ങി. ഈ തക്കത്തിന് ഐറിഷ് യുവാവ് ആനയുടെ കണ്‍മുന്നില്‍ നിന്ന് ഓടി മറഞ്ഞു. ആനയുടെ വരവു കണ്ട ബസും പുറകോട്ടെടുത്തു. ഇതിനാല്‍ വലിയൊരു അപകടത്തില്‍ നിന്ന് യുവാവും മറ്റു വിനോദ സഞ്ചാരികളും രക്ഷപെട്ടു.
ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന അയര്‍ലന്‍ഡില്‍ നിന്നു തന്നെയുള്ള ഇലേന്‍ ഹാര്‍വി എന്ന യുവതിയാണ് ആന ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഓട്ടോയില്‍ സഞ്ചരിച്ച യുവാവിന് അപകടമൊന്നും സംഭവിച്ചില്ലെന്നും ആന കാട്ടിലേക്കു പോയ ശേഷം അതേ ഓട്ടോയില്‍ തന്നെ അയാള്‍ യാത്ര തുടര്‍ന്നെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha