വിഷപ്പാമ്പില്‍ നിന്നും മുഖത്ത് കടിയേറ്റയാള്‍ ദിവസങ്ങളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക്
വിഷപ്പാമ്പിനെ കയ്യിലെടുത്ത് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രകടനം നടത്തിയ ആള്‍ക്ക് പാമ്പിന്റെ കടിയേറ്റു. മരണാസന്നനായെങ്കിലും നാളുകള്‍ നീണ്ട വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് വിക്ടര്‍ പ്രാറ്റ്.
അപ്രതീക്ഷിതമായി പ്രാറ്റിന്റെ മുഖത്ത് പാമ്പ് ആഞ്ഞുകൊത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ ബോധരഹിതനായി നിലംപതിച്ചു. റാറ്റില്‍ സ്‌നേക്ക് ഇനത്തില്‍പെട്ട വിഷപ്പാമ്പിനെ കയ്യില്‍ ചുറ്റിയാണ് അയാള്‍ അഭ്യാസപ്രകടനം നടത്തിയത്.
ഫീനിക്‌സ് സ്വദേശിയാണ് 48-കാരനായ പ്രാറ്റ്. ഈ മാസം ഏഴിന് കൂളിഡ്ജില്‍ മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് തടാകത്തില്‍ പാമ്പിനെ കണ്ടെത്തിയത്. ചെറുപ്പത്തില്‍ പാമ്പു പിടുത്തത്തില്‍ വിദഗ്ധനായിരുന്ന താന്‍ അവയെ പിടികൂടി തലയറുത്ത് കറിവച്ച് കഴിക്കുമായിരുന്നുവെന്ന് പറഞ്ഞ പ്രാറ്റ് അത് ചിക്കന്‍ പോലെ സ്വാദിഷ്ടമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ചെറുപ്പത്തിന്റെ ആവേശം നാല്പതുകളിലും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിനയായത്.
പാമ്പിനെ കയ്യില്‍ പിടിച്ച് അഭ്യാസം കാണിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുഖത്ത് ആഞ്ഞുകൊത്തി. പെട്ടെന്ന് വിഷം വ്യാപിക്കുന്ന ഇനമാണ് റാറ്റില്‍സ്‌നേക്ക്. മനക്കരുത്ത് കൈവിടാതിരുന്ന പ്രാറ്റിനെ മകന്‍ ഉടന്‍ തന്നെ കാറില്‍ കയറ്റി അടുത്തുള്ള മെഡിക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു.
ശ്വാസതടസ്സം നേരിട്ടു തുടങ്ങിയിരുന്ന പ്രാറ്റിന് കൃത്രിമശ്വാസം നല്‍കി ഡോക്ടര്‍ വ്യോമമാര്‍ഗം വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ദിവസങ്ങളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷമാണ് പ്രാറ്റ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
https://www.facebook.com/Malayalivartha