മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ വെച്ച് ജിംനാസ്റ്റിക്ക് പ്രകടനം നടത്തി ഒരു പിതാവ്
ഈ അച്ഛനെ കൈയ്യില്‍ കിട്ടിയാല്‍ ആളുകള്‍ 'തല്ലിക്കൊല്ലും'. അത്രയ്ക്കുമുള്ള പ്രവര്‍ത്തിയാണ് ഇയാള്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള തന്റെ പെണ്‍കുഞ്ഞിനെ ഉപയോഗിച്ച് ചെയ്തത്. ഉക്രൈനിലാണ് സംഭവം. 'ദി സ്‌മോളസ്റ്റ് വേള്‍ഡ് ചാമ്പ്യന്‍ ഇന്‍ ജിംനാസ്റ്റിക്ക്' എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഇയാള്‍ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.
ഏകദേശം നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ കുഞ്ഞിന്റെ കൈകളില്‍ മാത്രം പിടിച്ച് വശങ്ങളിലോട്ട് കറക്കുകയും പിന്നീട് തന്റെ തലയുടെ മുകളിലൂടെ വട്ടം ചുറ്റിക്കുകയും ചെയ്തു. അതില്‍ തൃപ്തനല്ലാത്ത പിതാവ് പിന്നീട് കുട്ടിയുടെ കാലില്‍ പിടിച്ച് വേഗത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി. പിന്നീട് തന്റെ ഒറ്റക്കൈയ്യില്‍ മാത്രം കുഞ്ഞിനെ നില്‍ക്കുന്ന രീതിയില്‍ നിമിഷനേരത്തേക്ക് നിര്‍ത്തി.
ബഹിരാകാശ യാത്രികര്‍ തങ്ങളുടെ പരിശീലന സമയത്ത് ഇങ്ങനെ ചെയ്യാറുണ്ട് എന്ന് ഇയാള്‍ ക്യാമറയിലേക്ക് നോക്കി പറഞ്ഞു. അലറിക്കരഞ്ഞ കുഞ്ഞിന്റെ വേവലാതിയൊന്നും ഇയാള്‍ വകവെച്ചില്ല.
വീഡിയോ കണ്ടവര്‍ ഇയാളെ കമന്റ് ബോക്‌സില്‍ പച്ചത്തെറിയാണ് വിളിക്കുന്നത്. കൈയ്യില്‍ കിട്ടിയാല്‍ തീര്‍ത്തുകളയുമെന്നും മറ്റും ചിലര്‍ കുറിച്ചു.
https://www.facebook.com/Malayalivartha