പെണ്‍കുട്ടിയെ പ്രണയിച്ച പെന്ഗ്വിന്; ഹൃദയസ്പര്‍ശിയായ ഒരു പ്രണയകഥ
മനുഷ്യനുള്ളതുപോലെ പക്ഷിമൃഗാദികളും വികാരമുള്ളവ തന്നെയാണ്. ഒരു ആണ് പെന്ഗ്വിന് കരഞ്ഞു കൊണ്ട് ദു:ഖത്തോടെ മൗനമായി നില്ക്കുന്ന ചിത്രം ജപ്പാനിലെ തോബു മൃഗശാലയില്‍ നിന്നാണ് പുറത്ത് വന്നത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആനിമേഷന്‍ സീരിസായ കെമോനോ ഫ്രെണ്ട്സിലെ കഥാപാത്രമായ ഹുലു എന്ന പെണ്‍കുട്ടിയുടെ കട്ടൗട്ട് പ്രൊമോഷന്റെ ഭാഗമായി മൃഗശാലയില്‍ സ്ഥാപിച്ചിരുന്നു.
മൃഗശാലയിലെ ആണ് പെന്ഗ്വിനായ ഗ്രേപ്കുന് ഈ കട്ടൗട്ട് സ്ഥാപിച്ചപ്പോള്‍ മുതല്‍ ഇതിന്റെ പിറകെയായിരുന്നു.
മുഴുവന്‍ സമയവും ഇത് നോക്കി നില്ക്കുക തന്നെയായിരുന്നു ഉവന്റെ പണി. തുടര്‍ന്ന് ഗ്രേപ്കുന്നിന് കട്ടൗട്ടിനോട് പ്രണയം തോന്നുകയായിരുന്നു. ഇത് ഒരു പെണ് പെന്ഗ്വിനാണെന്നായിരുന്നു ഗ്രേപ്കുന്നിന്റെ ധാരണ.
കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ നിര്‍ഭാഗ്യവശാല്‍ ഹുലുവിന്റെ ഈ കട്ടൗട്ട് നാശമാവുകയും താഴെ വീഴുകയും ചെയ്തു. തുടര്‍ന്ന് മോശമായ കട്ടൗട്ട് ജീവനക്കാരന് മാറ്റി. എന്നാല്‍ സംഭവം ഗ്രേപ്കുന്നിനെ വല്ലാതെ വിഷമിപ്പിച്ചു. കട്ടൗട്ട് കൊണ്ടുപോകുമ്പോള്‍ കരഞ്ഞു കൊണ്ട് നില്ക്കുന്ന പെന്‍ഗ്വിന്റെ ചിത്രമാണ് മൃഗശാലക്കാര് പുറത്ത് വിട്ടത്. കാലാവസ്ഥ ശരിയാകുമ്പോള്‍ ഹുലുവിനെ കൂടുതല്‍ സുന്ദരിയാക്കി വീണ്ടും സ്ഥാപിക്കുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് കാറ്റിന്റെ ശക്തി കുറഞ്ഞ് അന്തരീക്ഷം തെളിഞ്ഞതോടെ ഗ്രേപ് കുന്നിന്റെ സ്വന്തം ഹുലുവിനെ വീണ്ടും പഴയ സ്ഥലത്ത് സ്ഥാപിച്ചു. ഹുലുവിനെ പ്രണയത്തോടെ നോക്കുന്ന ഗ്രേപ് കുന്നിന്റെ ചിത്രവും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha