മ്യൂണിച്ച് ബിയറില്‍ മുങ്ങി; 184-ാമത് ഒക്ടോബര്‍ ഫെസ്റ്റിന് തുടക്കം
ജര്‍മനിയില്‍ 184-ാമത് ഒക്ടോബര്‍ ഫെസ്റ്റ് തുടരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലാണ് മ്യൂണിച്ചിലെ ഒക്ടോബര്‍ ഫെസ്റ്റ്.
സെപ്റ്റംബര്‍ 16-ന് ആരംഭിച്ച ഫെസ്റ്റില്‍ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. എല്ലാവര്‍ഷവും നടക്കുന്ന ഈ തദ്ദേശീയ ഉത്സവത്തിന് ആറ് മില്ല്യണ്‍ ആളുകളാണ് പങ്കെടുക്കുക.
ഇഷ്ടം പോലെ ബിയറും നാടന്‍ ഭക്ഷണവുമാണ് ഒക്ടോബര്‍ ഫെസ്റ്റിന്റെ പ്രത്യേകത. പരമ്പരാഗത വേഷം ധരിച്ചാണ് ആളുകള്‍ എത്തുക. 77 ലക്ഷം ലിറ്റര്‍ ബിയര്‍ വരെ കുടിച്ചുതീര്‍ത്ത വര്‍ഷങ്ങള്‍ ഫെസ്റ്റിന്റെ ചരിത്രത്തിലുണ്ട്.
200 വര്‍ഷം മുമ്പ് ബവേറിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായി ആരംഭിച്ച ഉത്സവം ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ വലിയ ആഘോഷമായിരിക്കുകയാണ്.
ലുഡ്‌വിഗ് രാജകുമാരന്റെയും തെരേസ രാജകുമാരിയുടെയും വിവാഹത്തിനാണ് ആദ്യമായി ഇത്തരത്തില്‍ ഒരു ആഘോഷം തുടങ്ങിയത്.
മ്യൂണിച്ച് നഗരപരിധിയില്‍ ഉണ്ടാക്കിയതും, ഗുണമേന്മ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതുമായ ബിയറാണ് ആഘോഷങ്ങള്‍ക്കായി ഉപയോഗിക്കുക. ഫെസ്റ്റ് ഒക്ടോബര്‍ മൂന്നിന് സമാപിക്കും.
https://www.facebook.com/Malayalivartha