ലണ്ടനില്‍ തയ്യാറാകുന്ന അമേരിക്കന്‍ എംബസി; ലോകത്തിലെ ഏറ്റവും സുരക്ഷിതമായുള്ള കെട്ടിടസമുച്ചയമാകും!
ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ഏറ്റവും സുരക്ഷിതമായ എംബസി കെട്ടിടസമുച്ചയം ലണ്ടനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. അമേരിക്കയുടെ എംബസി സമുച്ചയമാണ് ഈ ഒരു ബില്യണ്‍ ഡോളര്‍ വിലവരുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണച്ചെലവ്.
ഏതുതരത്തിലുള്ള തീവ്രവാദ ആക്രമണങ്ങളെയും ചെറുക്കുന്ന തരത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ബോംബുകള്‍ വന്ന് പതിച്ചാലും കെട്ടിടത്തിന് ഒരു കേടുപാടും സംഭവിക്കില്ല. ലണ്ടനിലെ നയന്‍ എല്‍മ്‌സ് ഏരിയയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
2008-ലാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇപ്പോഴുള്ള ഇവിടുത്തെ അമേരിക്കന്‍ എംബസി വളരെ പഴയതാണ്. 1950-ല്‍ നിര്‍മ്മിച്ച കെട്ടിടം. അതിനാല്‍ തന്നെ ഇതിന് നിരവധി സുരക്ഷാ ഭീഷണികള്‍ നേരിടുന്നുണ്ട്. അതിനാലാണ് ഇത്രയും വിലയുള്ള പുതിയൊരു എംബസി കെട്ടിടം പണിയാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ബോംബ് പ്രൂഫ് എക്സ്റ്റീരിയര്‍, ആന്റി റാം ബാരിയറുകള്‍ എന്നിവ ഈ കെട്ടിടത്തിന്റെ പ്രത്യേകതയാണ്.
https://www.facebook.com/Malayalivartha