ചൈനയിലെ ഉപ്പുതടാകം സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നൊരുക്കി പിങ്ക് നിറമണിഞ്ഞു
ചൈനയിലെ ചാവുകടല്‍ എന്നറിയപ്പെടുന്ന യെന്‍ചെംഗ് ഉപ്പ് തടാകത്തിന് നിറം മാറ്റം. ഇപ്പോള്‍ ഈ തടാകത്തിലെ വെള്ളത്തിന് പിങ്ക് നിറമാണ്. സോഡിയം സള്‍ഫേറ്റ് ഏറ്റവും കൂടുതലുള്ള ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ തടാകമായ യെന്‍ചെംഗില്‍ നിറം മാറ്റ പ്രതിഭാസത്തെ തുടര്‍ന്ന് സന്ദര്‍ശനപ്രവാഹമാണ്. രണ്ടായി തിരിച്ചിരിക്കുന്ന ഈ ഉപ്പ് തടാകത്തിന്റെ ഒരു ഭാഗത്ത് നീലയും മറു ഭാഗത്ത് പിങ്കുമാണ് നിറം.
'ഡുണാലിയെല്ല സലൈന' എന്ന പേരിലറിയപ്പെടുന്ന കടല്‍ കളകളുടെ പ്രവര്‍ത്തന ഫലമായാണ് ഈ തടാകത്തിന്റെ നിറം മാറിയതെന്നാണ് കരുതുന്നത്. ഈ പ്രശ്‌നം ബാധിച്ചാല്‍ വെള്ളത്തിന് ശരിക്കുമുള്ള നിറം നഷ്ടപ്പെട്ട് മറ്റ് നിറങ്ങളിലേക്ക് മാറും. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുള്ള യുന്‍ചെന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഉപ്പുതടാകം 132 ചതുരശ്ര കിലോമീറ്ററിലായാണ് പരന്നുകിടക്കുന്നത്. തണുപ്പുകാലത്ത് വെള്ളം വറ്റുമ്പോള്‍ മാത്രമാണ് തടാകത്തിന് ഈ നിറം നഷ്ടമാകുന്നത്. കഴിഞ്ഞ വര്‍ഷം തടകാത്തിലെ വെള്ളത്തിന് കടും ചുവപ്പ് നിറമായി മാറിയതിനെ തുടര്‍ന്ന് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
തടാകത്തിലെ നിറംമാറ്റ പ്രതിഭാസം 50 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണെന്നാണ് ശാസ്ത്രഞ്ജന്മാരുടെ അഭിപ്രായം. മാത്രമല്ല 4,000 വര്‍ഷങ്ങള്‍്ക്കു മുമ്പേ മനുഷ്യര്‍ ഈ തടാകം ഉപയോഗിച്ചു തുടങ്ങിയിരുന്നെന്നും പറയപ്പെടുന്നു. ഇപ്പോള്‍ ഈ തടാകത്തിലെ ഉപ്പ് വ്യാവസായിക ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha