ആദ്യ ബിരുദപരീക്ഷയിലേ പാര്‍ഥിപന്‍ തോറ്റുള്ളൂ; പിന്നീട് പാര്‍ത്ഥിപന്‍ നേടിയത് 145 ബിരുദങ്ങള്‍
ജീവിതത്തിലുണ്ടാകുന്ന ഒരു പരാജയമായിരിക്കും പിന്നീടുള്ള വലിയ വിജയങ്ങള്‍ കരസ്ഥമാക്കാന്‍ ഓരോരുത്തര്‍ക്കും പ്രചോദനമായി മാറുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ചെന്നൈ സ്വദേശിയായ പ്രഫ. വി.എന്‍്. പാര്‍ഥിപന്റെ ജീവിതം. തന്റെ ആദ്യ ഡിഗ്രി പരീക്ഷയില്‍ പരാജിതനായ അദ്ദേഹം പിന്നീടു സ്വന്തമാക്കിയത് 145 ഡിഗ്രികളാണ്. കഴിഞ്ഞ 30 വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് സ്വപ്നതുല്യമായ ഈ അമൂല്യമായ നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തിനായത്. ചെന്നൈ ആര്‍.കെ.എം വിവേകാനന്ദ കോളജിലെ കൊമേഴ്‌സ് വിഭാഗം സീനിയര്‍ ലക്ചററാണ് പാര്‍ഥിപന്‍.
ഒരു ശരാശരി നിലവാരം മാത്രമുള്ള വിദ്യാര്ഥിയായിരുന്ന അദ്ദേഹത്തിന് തന്റെ ആദ്യ ഡിഗ്രി പരീക്ഷയില്‍ പരാജയമായിരുന്നു ഫലം. അവസാനം ഒരു വിധത്തില്‍ ഡിഗ്രി പാസായ പാര്‍ഥിപന് നീതിന്യായ വകുപ്പില്‍ജോലി ലഭിക്കുകയും ചെയ്തു.
എന്നാല്‍ ഇനിയും മുന്നോട്ട് പഠിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസില്‍ ശക്തിപ്രാപിക്കുകയായിരുന്നു. തുടര്‍ന്നും ബിദുദപഠനത്തിന് തീരുമാനിച്ച അദ്ദേഹം പല വിഷയങ്ങളില്‍ ബിരുദങ്ങള്‍ സ്വന്തമാക്കി. ഇപ്പൊഴിതാ അവയുടെ എണ്ണം വര്‍ധിച്ച് വന്ന് നില്‍ക്കുന്നത് 145-ല്‍ ആണ്.
ആദ്യത്തെ ബിരുദം സ്വന്തമാക്കിയതിനു ശേഷം ഡിഗ്രി രജിസ്‌ട്രേഷന്‍ ട്രാന്‍്‌സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത സ്ഥാപനങ്ങളില്‍ അദ്ദേഹം അപേക്ഷിക്കാന്‍ ആരംഭിച്ചു. ഒരേ സമയം വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാനായിരുന്നു അത്. മൂന്ന് എംഎസ്സി ബിരുദാനന്തര ബിരുദങ്ങള്‍, നിയമത്തില്‍ എട്ട് ബിരുദങ്ങള്‍, കൊമേഴ്‌സില്‍ എട്ട് ബിരുദാനന്തര ബിരുദങ്ങള്‍, ബിസിനസില്‍ ഒമ്പത് ബിരുദാനന്തര ബിരുദങ്ങള്‍്, ആര്‍ട്‌സ് വിഷയങ്ങളില്‍ 10 ബിരുദാനന്തര ബിരുദങ്ങള്‍, കൂടാതെ 12 വിഷയങ്ങളിലായുള്ള റിസര്‍ച്ചുകളുമടക്കം നിരവധി നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
എന്നാല്‍ അമിതമായ പഠനം കാരണം അദ്ദേഹം കുറച്ച് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. പരിചയപ്പെടുന്ന വ്യക്തികളെയും സഞ്ചരിക്കുന്ന വഴികളും പെട്ടെന്ന് ഓര്‍ത്തെടുക്കാനുള്ള പ്രശ്‌നമാണ് അദ്ദേഹത്തിന്റെ മുമ്പില്‍ വില്ലനായി നില്‍ക്കുന്നത്. പക്ഷെ ഈ പ്രശ്‌നങ്ങള്‍ കൊണ്ടൊന്നും 56 കാരനായ പാര്‍ത്ഥിപന്‍ തോറ്റ് പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ അദ്ദേഹം പോകാറുണ്ട്.
ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് പാര്‍ഥിപന്റെ കുടുംബം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും അത്ര മോശമല്ല. ഒമ്പത് ബിരുദങ്ങളാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha