ഈ മുത്തശ്ശിയുടെ ചുറുചുറുക്കിന്റെ രഹസ്യം എന്താണെന്നോ?
ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കുമുണ്ട് 107-കാരിയായ കേ ട്രവിസിന്. പരസഹായമില്ലാതെ ജീവിക്കാനും സ്വന്തമായി തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാനും ഏറെ താത്പര്യംമുള്ള ഒരു മുത്തശ്ശി ഷഫീല്‍ഡിലെ ക്രോസ്പുള്ളിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഈ ചുറുചുറുക്കിനു പിന്നിലെ രഹസ്യം ട്രവിസ് തന്നെ വെളിപ്പെടുത്തുന്നു. നിത്യവും കഴിക്കുന്ന വിസ്‌കിയാണ് തന്റെ ആരോഗ്യത്തെ നില്‍നിര്‍ത്തുന്നതെന്ന് ഇവര്‍ പറയുന്നു.
മീന്‍ വിഭവങ്ങളാണ് കേയ്ക്ക് ഏറെ ഇഷ്ടം. പിന്നെ വല്ലപ്പോഴും ഒരു ചെറിയ കഷണം പിസയും കഴിക്കും. ഭക്ഷണ കാര്യത്തിലെ താത്പര്യം ഇത്ര തന്നെ. പക്ഷേ, എല്ലാ ദിവസവും സ്‌കോച്ച് വിസ്‌കി നിര്‍ബന്ധം. പക്ഷേ, നിശ്ചിത അളവില്‍ കൂടില്ല. എല്ലാത്തിനും ഒരു പരിധി വെച്ചുകൊണ്ടാണ് മുത്തശ്ശി കഴിക്കാറ്. ആരോഗ്യം നിലനിറുത്താന്‍ സഹായിക്കുന്ന ഉത്തമമായ മരുന്നാണ് വിസ്‌കി എന്നാണ് അവര്‍ പറയുന്നത്.
പതിനഞ്ചു വര്‍ഷമായി മദ്യപിക്കുന്നുണ്ടെങ്കിലും മദ്യത്തിനടിമയായിട്ടില്ലെന്നും അവര്‍ പറയുന്നു. ഇക്കാര്യം മക്കളും സാക്ഷ്യപ്പെടുത്തുന്നു. എന്തു സംഭവിച്ചാലും നിശ്ചിത അളവില്‍ കൂടുതല്‍ അമ്മ മദ്യപിക്കാറില്ലെന്നാണ് അവര്‍ പറയുന്നത്. ട്രവിസിന്റെ ആരോഗ്യ രഹസ്യത്തില്‍ കുടുംബ ഡോക്ടര്‍ക്കും അത്ഭുതമാണ്. വിസ്‌കി കഴിക്കുന്നത് നിറുത്തിയാല്‍ ഒരുപക്ഷേ, ട്രവിസ് കിടപ്പായിപ്പോകും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മിതമായ തോതില്‍ ആള്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് ഗുണപ്രദമാണെന്ന് അടുത്തിടെ പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ 4 ഔണ്‍സും പുരുഷന്മാര്‍ 8 ഔണ്‍സും മദ്യം ദിവസേന കഴിച്ചാല്‍ ആരോഗ്യം നന്നാകുമെന്നായിരുന്നു ആ പഠനറിപ്പോര്‍ട്ട് പറഞ്ഞിരുന്നത്. ഈ ഗവേഷകര്‍ ഇതൊക്കെ കണ്ടുപിടിക്കുന്നതിനു മുമ്പേ തന്നെ ഈ മുത്തശ്ശിയ്ക്കിത് അറിയാമായിരുന്നു എന്നുവേണം കരുതാന്‍!
https://www.facebook.com/Malayalivartha