400 വര്‍ഷങ്ങള്‍ക്കു ശേഷം 'ഡ്യൂക്ക് ഓഫ് ബക്കിംഗ്ഹാമി'നെ കണ്ടുകിട്ടി!
ഫ്‌ലെമിഷ് ചിത്രകാരന്‍ പീറ്റര്‍പോള്‍ റുബെന്‍സിന്റെ നഷ്ടപ്പെട്ടെന്ന് കരുതിയ ചിത്രം 400 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തി.
ബക്കിംഗ്ഹാമിലെ ഒന്നാമത്തെ ഡ്യൂക്ക് ആയ ജോര്‍ജ് വില്ലിയേഴ്‌സിന്റെ ഛായാചിത്രമാണിത്. 1625-ല്‍ വരച്ചതെന്ന് കരുതുന്ന ചിത്രം ബിബിസിയുടെ ഡോ. ബെന്‍ഡോര്‍ ഗ്രോസ്വെനോര്‍ ആണ് കണ്ടെത്തിയത്.
ഗ്ലാസ്‌കോ മ്യൂസിയത്തിലെ ശേഖരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ചിത്രം നഗരത്തിലെ പൊള്ളോക്ക് ഹൗസില്‍ പ്രദര്‍ശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ചിത്രത്തിനു മുകളിലൂടെയുള്ള പെയിന്റിംഗ് കാലപ്പഴക്കം കാരണം മറ്റൊരു ചിത്രകാരനാകും വരച്ചതെന്ന സംശയം ഉയര്‍ന്നെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ റുബെന്‍സ് വരച്ചതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha