പിതാവ് കാറിനുള്ളില്‍ പൂട്ടിയിട്ട മൂന്ന് വയസുകാരന് ബാര്‍ബര്‍ രക്ഷകനായി (വീഡിയോ)
കനത്ത ചൂടത്ത് പിതാവ് മൂന്ന് വയസുകാരനെ കാറില്‍ പൂട്ടിയിട്ടു. രക്ഷകനായതോ ഒരു ബാര്‍ബര്‍. മൂന്ന് വയസുകാരന്റെ കരച്ചില്‍ കേട്ട് തൊട്ടടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലെ ജോലിക്കാരനായ ഇസ കാദേം രക്ഷകനായെത്തുകയായിരുന്നു.
ഡ്രൈവര്‍ സീറ്റിനോടു ചേര്‍ന്നുള്ള വിന്‍ഡോ തകര്‍ത്ത് ഇസ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചു. കുട്ടിക്ക് വേണ്ട പ്രാഥമിക ചികിത്സയും ഇസ നല്‍കി. മറ്റൊരാളുടെ കാറിന്റെ ചില്ല് തകര്‍ക്കുന്നത് കുറ്റകരമാണെന്ന് അറിയാമെങ്കിലും മൂന്ന് വയസുകാരന്റെ ജീവന് മുന്നില്‍ നിയമം പോലും നോക്കാതെ ഇസ രക്ഷകനാവുകയായിരുന്നു.
നാല്‍പത്തിരണ്ടുകാരനായ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ അമ്മ സംഭവ സ്ഥലത്തെത്തിയപ്പോഴാണ് രണ്ട് വയസുകാരനായ കുഞ്ഞും അച്ഛന്റെ സംരക്ഷണത്തിലാണെന്നുള്ളത് പൊലീസ് അറിയുന്നത്. രണ്ടു വയസുകാരനെ വീട്ടില്‍ ഒറ്റയ്ക്ക് ആക്കിയാണ് മൂന്ന് വയസുകാരനെയും കൊണ്ട് പിതാവ് പുറത്തിറങ്ങിയത്.
രണ്ട് കുഞ്ഞുങ്ങളെയും വേണ്ട വിധത്തില്‍ സംരക്ഷിക്കാതിരുന്ന പിതാവിനെ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha