അച്ഛന് മക്കള്‍ക്ക് വേണ്ടി കളിവീട് ഒരുക്കി;വീടിന്റെ മനോഹര ചിത്രങ്ങള്‍ കാണൂ...
മക്കളെ സ്നേഹിച്ച് മതിയാകാതെ ഒരു അച്ഛന് മക്കള്‍ക്ക് വേണ്ടി കളിവീട് നിര്‍മിച്ചു. അമേരിക്കയിലെ മിഷിഗന്‍ സ്വദേശിയായ ആദം ബോയ്ഡ് ആണ് ഒരു കളിവീട് നിര്‍മിച്ച് കുട്ടികളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്.
രണ്ട് നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന ഈ വീട്ടില്‍ കുട്ടികള്‍ക്ക് കളിക്കാനായി ഊഞ്ഞാല്, റോപ് ലാഡര്‍, ജയന്റ് സ്ലൈഡ് എന്നിവ ഒരുക്കിയിട്ടുണ്ട്.
മക്കള്‍ക്ക് കളിക്കാനായി നിരവധി കളിപ്പാട്ടങ്ങളും ഈ ഇരുനില വീട്ടിലെ മുറികളില്‍ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ കുട്ടികളില്‍ വായനാ ശീലം വളര്‍ത്തിയെടുക്കാന്‍ ഒരു വായനാമുറിയും അതില്‍ നിറയെ പുസ്തകങ്ങളും ബോയ്ഡ് പണികഴിപ്പിച്ച കളിവീട്ടിലുണ്ട്. 5 വയസുകാരിയായ മകളുടെ ആഗ്രഹപ്രകാരം വീട്ടില്‍ കൂടുതല്‍ ആസ്വാദ്യകരമായ കാര്യങ്ങള്‍ ഒരുക്കാനാണ് ആദം ബോയ്ഡിന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷമാണ് ബോയ്ഡ് ഈ കളിവീടിന്റെ നിര്‍മാണം ആരംഭിച്ചത്. മക്കളാണ് തന്റെ ലോകമെന്നും അവര്‍ക്ക് സന്തോഷം പകരുന്ന എന്തും ചെയ്തുകൊടുക്കുമെന്നും ബോയ്ഡ് പറയുന്നു. 5 വയസുകാരി അവേരിയും 3 വയസുകാരി വയലറ്റും ഭാര്യയും അടങ്ങുന്നതാണ് ബോയ്ഡിന്റെ കുടുംബം.
പെണ്‍കുട്ടികള്‍ മാലാഖമാരെപ്പോലെയാണ്, അവര്‍ക്ക് നിറങ്ങള്‍ എന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ബോയ്ഡ് നിര്‍മിച്ച കളിവീട് നിറങ്ങളാല്‍ സമൃദ്ധമാണ്. മിഷിഗനിലെ ഹൈലാന്‍ഡില്‍ താമസിക്കുന്ന കുടുംബം കുട്ടികള്‍ക്കായി മിക്ക ദിവസങ്ങളിലും കളിവീട്ടിലെത്തും.
കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ബോയ്ഡ് ഇപ്പോള്‍ വ്യത്യസ്തമാര്‍ന്ന കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ സ്വയം ചെയ്യുകയാണ്. മറ്റൊരുടേയും സഹായമില്ലാതെ ബോയ്ഡ് നിര്‍മിച്ച കളിവീട് ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha