കാളയ്ക്ക് ശസ്ത്രക്രിയ; സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും
പുല്ലിനൊപ്പം ആഹാരമെന്നു കരുതി കഴിച്ച പോളിത്തീന്‍ കവറുകള്‍ കാളയുടെ ആമാശയത്തെ സാരമായി ബാധിച്ചപ്പോള്‍ വെറ്ററിനറി ഡോക്ടര്‍ മാര്‍ ശസ്ത്രക്രിയ നടത്തി അതു നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്കു സാക്ഷ്യംവഹിച്ചതാവട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
വാരാണസിയില്‍ കന്നുകാലികള്‍ക്കുവേണ്ടി നടത്തിയ പശുധന്‍ ആരോഗ്യ എന്ന മെഡിക്കല്‍ ക്യാംപിലാണ് സംഭവം. ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. അമര്‍പാല്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘമാണ് ക്യാംപ് നടത്തിയത്. ക്യാംപില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ശസ്ത്രക്രിയ പത്തു മിനിറ്റ് കണ്ടു നിന്നു. കാളയുടെ ഉടമയായ കര്‍ഷകനോട് വിവരങ്ങള്‍ തിരക്കിയശേഷമാണ് അദ്ദേഹം ക്യാം്പ് വിട്ടത്. ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ രണ്ടു മണിക്കൂര്‍ വേണ്ടിവന്നു.
ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുകയും ശരീരം ശോഷിക്കുകയും ചെയ്യുന്നതിനാലാണ് കാളയുടെ ഉടമസ്ഥനായ കര്‍ഷകന്‍ മെഡിക്കല്‍ ക്യാം ്പിലെത്തിയത്. വെറ്ററിനറി ഡോക്ടര്‍്മാരുടെ വിശദമായ പരിശോധനയില്‍ ആമാശയത്തിന്റെ ഒന്നാമത്തെ അറയില്‍ ഗുരുതരമായ അണുബാധ കണ്ടെത്തി. ദഹിക്കാത്ത വസ്തുക്കള്‍ ഉള്ളില്‍ ചെല്ലുമ്പോഴാണ് ഈ അവസ്ഥ വരുന്നത്. കാളയുടെ അവസ്ഥ ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
കന്നുകാലികളുടെയുള്ളില്‍ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ ചെന്നാല്‍ അത് ദഹിപ്പിക്കാന്‍ കഴിയില്ല. ശസ്ത്രക്രിയയിലൂടെ മാത്രമേ അതു നീക്കംചെയ്യാന്‍ കഴിയൂ. പ്ലാസ്റ്റിക് വസ്തുക്കള്‍ കഴിക്കാതെ പ്രത്യേകം ശ്രദ്ധിക്കുകയാണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള വഴി. എന്തു കണ്ടാലും കന്നുകാലികള്‍ ഭക്ഷിച്ചെന്നുവരും. കന്നുകാലികളുടെ ആരോഗ്യത്തിന് നല്ലതും ചീത്തയും ഏതെന്ന് ഉടമസ്ഥര്‍ തിരിച്ചറിയണം ഡോ. അമര്‍പാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha