വഴിയരികില്‍ പ്രസവം; കുഞ്ഞ് പുറമടിച്ച് താഴെ വീണു!
വഴി യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി പ്രസവിക്കാനിടയായ ഒരു ചൈനീസ് യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍, കാണുന്ന ആരിലും അസ്വസ്ഥത ഉളവാകും
ജീന്‍സും ടോപ്പും ധരിച്ച് റോഡിലൂടെ നടന്നു പോകുന്ന യുവതി പെട്ടെന്ന് നടത്തം നിര്‍ത്തി തന്റെ ജീന്‍സ് താഴേക്ക് വലിച്ചു നീക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. യുവതി തന്റെ ജീന്‍സ് വലിച്ച് താഴ്ത്തിയ ഉടന്‍ തന്നെ കുഞ്ഞ് നിലത്തേക്ക് അടിച്ചു വീഴുകയായിരുന്നു.
നഗരത്തിരക്കിലൂം ട്രാഫിക്കിന്റേയും യാത്രക്കാരുടെയുമൊക്കെ ശബ്ദത്തിനിടയില്‍ ആ കുഞ്ഞിന്റെ നിലവിളി കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു. നടപ്പാതയിലൂടെ അപ്പോഴേക്കും രക്തച്ചാലുകള്‍ ഒഴുകി തുടങ്ങിയിരുന്നു.
പ്രസവിച്ച യുവതി ഞെട്ടിത്തരിച്ചിരിക്കുന്നതിനിടെ വഴിയാത്രക്കാരിലൊരാള്‍ കുഞ്ഞിനെയെടുത്ത് ഒരു കാര്‍ഡ് ബോര്‍ഡില്‍ കിടത്തി. കുഞ്ഞിന് അപകടമൊന്നും സംഭവിച്ചില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിലും ഭയാനകമായ സംഭവങ്ങള്‍ ലോകത്ത് നടക്കുന്നുണ്ടെന്നറിയാം. എന്നാല്‍ താന്‍ നേരിട്ടു കണ്ട ഏറ്റവും ഭയാനകമായ ഒരു ദൃശ്യമാണിതെന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്.
നവജാത ശിശുക്കള്‍ക്ക് ഇത്തരം വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഡോ. ഫിയോണ്‍ ഡേവിഡ് അഭിപ്രായപ്പെട്ടത്. പിഞ്ചു ശരീരങ്ങള്‍ മാര്‍ദ്ദവമുള്ളതായതിനാല്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ അവ ഒരു പന്തു പോലെ പൊങ്ങിത്തെറിക്കുമെന്നും തന്മൂലം ഒന്നാം നിലയില്‍ നിന്ന് താഴേക്കു വീണാല്‍ പോലും അവര്‍ ദോഷങ്ങള്‍ കൂടാതെ രക്ഷപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ഇത് സാധ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രായപൂര്‍ത്തിയാകും വരെ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം രക്ഷപ്പെടലുകള്‍ സാധിക്കുമെന്നും അതു കഴിയുന്നതോടെ അവരുടെ എല്ലിന്റെ ഘടന അതിന് അവരെ അനുവദിക്കില്ലെന്നുമാാണ് വിദഗ്ദ്ധാഭിപ്രായം. ചില കാറപകടങ്ങളില്‍ അരക്കെട്ടിലെ ഒരു എല്ല് തകര്‍ന്നാല്‍ തന്നെ മുതിര്‍ന്ന ഒരാള്‍ മരിച്ചെന്നിരിക്കും. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ അതേ അപകടത്തില്‍ നിന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടെന്നുമിരിക്കും. പ്രായപൂര്‍ത്തിയാകുന്തോറും സ്വയം മുറിവുണങ്ങാനുള്ള കഴിവ് കുറഞ്ഞു കൊണ്ടിരിക്കുമത്രേ.
രണ്ടാഴ്ച മുമ്പ് ചൈനയില്‍ തന്നെ മറ്റൊരു യുവതിയും ഷോപ്പിംഗിനിടെ വഴിയരികില്‍ പ്രസവിച്ചത് വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha