ഡോക്ടര്‍ കഷ്ടപ്പെട്ട് ജീവന്‍ രക്ഷിച്ചു; പക്ഷേ വസ്ത്രം കീറിയതിന് നഷ്ടപരിഹാരം വേണമെന്ന് രോഗി
മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഒരു ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററിനു പുറത്തെത്തിയപ്പോള്‍ രോഗിയുടെ പിതാവ് ആവശ്യപ്പെട്ടത് നഷ്ടപരിഹാരം. ശസ്ത്രക്രിയയ്ക്കായി മകന്റെ വിലകൂടിയ വസ്ത്രം കീറിയതാണ് പിതാവിനെ ചൊടിപ്പിച്ചത്.
ചൈനയിലെ ഹുബേയ് പ്രവശ്യയിലുള്ള സോംന്‍ഗ്‌നാന്‍ ആശുപത്രിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. രക്തധമനിയില്‍ തടസമുണ്ടായതിനെ തുടര്ന്നായിരുന്നു അദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘ നേരത്തെ പരിശ്രമത്തിനു ശേഷം അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതിന് ഡോക്ടര്‍മാരോട് നന്ദി പറയുന്നതിനു പകരം രോഗിയുടെ പിതാവ് മകന്റെ വസ്ത്രം കീറിയതിന് ഡോക്ടറോട് 1,500 യുവാന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.
മാത്രമല്ല വാര്‍ഡിലേക്ക് മാറ്റിയ മകന്റെ വസ്ത്രം കീറിയത് കൂടാതെ പണം, തിരിച്ചറിയല്‍ രേഖ മുതലായവയും നഷ്ടപ്പെട്ടതായി പിതാവ് ആരോപിക്കുന്നു. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയാണ് ഇതെപ്പറ്റി റിപ്പോട്ട് ചെയ്തത്. രോഗിയുടെ പിതാവിന് ഡോക്ടര്‍ 1,000 യുവാന്‍ നഷ്ടപരിഹാരമായി നല്‍കിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha