വധുവിന്റെ നെടുനീളന്‍ സാരിയുടെ തുമ്പ് പിടിക്കാന്‍ 250 വിദ്യാര്‍ഥിനികള്‍!
വിവാഹാഘോഷത്തിനിടെ വധുവിന്റെ സാരിയുടെ തുമ്പ് ഉയര്‍്ത്തിപ്പിടിച്ചു നടക്കാന്‍ 250 വിദ്യാര്‍ഥിനികള്‍ റോഡില്‍ അണിനിരന്ന സംഭവം പോലീസ് അന്വേഷിക്കുന്നു. ശ്രീലങ്കയിലാണ് ഏവരെയും ആശ്ചര്യപ്പെടുത്തിയ സംഭവം നടന്നത്.
കാന്‍ഡി ജില്ലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്ഥികളാണ് സാരിയുമായി 3.2 കിലോമീറ്റര്‍ ദൂരത്തില്‍ റോഡില്‍ നിരന്നുനിന്നത്. മാത്രമല്ല വധുവും വരനും റോഡിനു നടുവിലൂടെ നടന്നു നീങ്ങിയപ്പോള്‍ ഇവര്‍ക്കു പുഷ്പവൃഷ്ടി നടത്താന്‍ 100 വിദ്യാര്‍ഥികള്‍ വേറെയുമുണ്ടായിരുന്നു. വിവാഹ ചടങ്ങില്‍ ശ്രീലങ്കയിലെ സെന്‍ട്രല്‍ പ്രോവിന്‍സിലെ മുഖ്യമന്ത്രിയായ ശരത്ത് എകനായകയും മുഖ്യഅതിഥിയായി പങ്കെടുത്തിരുന്നു.
ഇത്രയും നീളം കൂടിയ സാരി ധരിച്ച് വധു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത് ശ്രീലങ്കയില്‍ ഇത് ആദ്യത്തെ സംഭവമാണ്. നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഥോറിറ്റി (എന്‍സിപിഎ) സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. ഇതിനെതിരേ നടപടി സ്വീകരിക്കുമെന്ന് എന്‍ സിപിഎ ചെയര്‍മാന്‍ മരിനി ദേ ലിവെറ അറിയിച്ചു.
പഠന സമയത്ത് വിദ്യാര്‍്ഥികളെ യൂണിഫോമില്‍ ഇത്തരമൊരു ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് നിയമവിരുദ്ധണെന്നും 10 വര്‍ഷം വരെ ജയില്‍ ശിക്ഷകിട്ടാവുന്ന കുറ്റകൃത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ അവകാശത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഈ വിവാഹ ചടങ്ങില്‍ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha