പാമ്പിന് സിടി സ്‌കാന്‍; അപൂര്‍വ സംഭവം (വീഡിയോ)
മനുഷ്യര്‍ക്ക് വല്ല ഒടിവോ ചതവോ ഉണ്ടായിട്ടുണ്ടെങ്കില്‍ എക്‌സറേ, സ്‌കാനിംഗ് ഇതൊക്കെ ആവശ്യമാണ്. പക്ഷെ ഇവിടെ സ്‌കാനിംഗ് എടുക്കുന്നത് ഒരു പാമ്പായാല്‍ എങ്ങനെയിരിക്കും. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെരുമ്പാമ്പിന് സിടി സ്‌കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഒഡീഷയിലെ ഭുവനേശ്വറിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു പാമ്പിന്റെ സിടി സ്‌കാന്‍.
ആദ്യമായാണ് ഇന്ത്യയില്‍ പാമ്പിന് സിടി സ്‌കാന്‍ ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മഹിര്‍ കാട്ടില്‍ അവശനിലയില്‍ പാമ്പിനെ കണ്ടെത്തി. തലയ്ക്കു പരിക്കേറ്റ പാമ്പ് ഗുരുതരാവസ്ഥയിലായിരുന്നു. കേന്ദുസര്‍ അനന്ദ്പുര്‍ വനത്തിലെ റേഞ്ച് ഓഫീസര്‍ മിഹിര്‍ പട്‌നായിക്കാണ് പാമ്പിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെയെത്തിക്കുമ്പോള്‍ പാമ്പ് ഗുരുതരാവസ്ഥയിലായിരുന്നു.
പാമ്പിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും പരിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എക്‌സറേ എടുത്തെങ്കിലും ഇതിലൂടെയും പൂര്‍ണമായും പരിക്കിന്റെ അവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഡോക്ടര്‍മാര്‍ സിടി സ്‌കാനിന് നിര്‍ദേശിച്ചത്. മനുഷ്യര്‍ അനങ്ങാതെ കിടക്കുന്നതു പോലെ അനങ്ങാതെ കിടക്കാന്‍ കഴിയാത്ത പാമ്പിനെ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചായിരുന്നു സ്‌കാനിങ് നടത്തിയത്.
സ്‌നേക് ഹെല്‍പ് ലൈന്‍ അധികൃതരുടെ സംരക്ഷണിയിലാണ് പാമ്പ് ഇപ്പോഴുള്ളത്. സിടി സ്‌കാന്‍ പരിശോധനാഫലം എത്തിയാലുടന്‍ തുടര്‍ ചികിത്സ ആരംഭിക്കുമെന്ന് ഹെല്‍പ് ലൈന്‍ അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha