വൈറലായിക്കൊണ്ടിരിക്കുന്ന ആ പച്ചക്കറി ലിസ്റ്റ് നിങ്ങള്‍ കണ്ടുവോ?
വീട്ടുകാര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ പങ്കുകൊള്ളണമെന്നു പറയുമ്പോഴും ഇതൊന്നും കൂസാത്ത ചില ഭര്‍ത്താക്കന്മാരുണ്ട്. പച്ചക്കറി വാങ്ങലും വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങളുമൊക്കെ വാങ്ങുന്നത് ഭാര്യയുടെ മാത്രം ഡ്യൂട്ടി ആയികാണുന്ന ഇവരുടെ ഷോപ്പിങ് സ്വന്തം സാധനങ്ങള്‍ മാത്രം വാങ്ങുന്നതില്‍ അവസാനിക്കും. ഇനിയെങ്ങാനും കടയിലേക്കൊന്നു വിട്ടാലോ ഒന്നും മര്യാദയ്ക്കു നോക്കി വാങ്ങാന്‍ അറിയുകയുമില്ല, മിക്ക ഭാര്യമാരുടെയും പരാതിയാണിത്. ഇത്തരത്തിലുള്ള ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്, സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ആ പച്ചക്കറി ലിസ്റ്റ് നിങ്ങള്‍ ഒന്നു കണ്ടുവയ്ക്കണം ഉപകാരപ്പെട്ടേക്കും!
ഇറ എന്ന ഭാര്യ തന്റെ ഭര്‍ത്താവിനു നല്‍കിയ പച്ചക്കറി ലിസ്റ്റാണ് ഓണ്‍ലൈന്‍ ലോകത്തു ചര്‍ച്ചയായിരിക്കുന്നത്. വെറുതെ അരി, പച്ചമുളക്, ഉള്ളി എന്നിങ്ങനെ എഴുതിക്കൊടുക്കുകയല്ല മിടുക്കിയായ ആ ഭാര്യ ചെയ്തത്, മറിച്ച് ഓരോ സാധാനവും എങ്ങനെ നോക്കി വാങ്ങണമെന്നും എത്രവേണമെന്നും ചിത്രം സഹിതം ലിസ്റ്റാക്കി നല്‍കി. അതില്‍ ഏറ്റവും രസകരമായിരിക്കുന്നത് മുളകു വാങ്ങേണ്ട രീതിയാണ്, കടുംപച്ച നിറത്തിലുള്ള നീളത്തിലുള്ള മുളകു വാങ്ങണമെന്നും വളഞ്ഞിരിക്കുന്നതു വാങ്ങേണ്ടെന്നും ചിത്രസഹിതം എഴുതിക്കൊടുത്തു, തീര്‍ന്നില്ല കിട്ടുമെങ്കില്‍ ഫ്രീ ആയി ചോദിക്കാനും ഭാര്യയുടെ ഉത്തരവുണ്ട്.
ബാക്കി പച്ചക്കറികളുടെ വിവരണവും രസകരമാണ്. തക്കാളി വാങ്ങുമ്പോള്‍ ചിലതു മഞ്ഞയും ചിലതു ചുവപ്പും വാങ്ങണം, ഓട്ടയുള്ളതോ ചീഞ്ഞു തുടങ്ങിയതോ കൊണ്ടുവരാനേ പാടില്ല. ഉള്ളിയുടെ കാര്യമാണെങ്കില്‍ ചെറുതേ വാങ്ങാവൂ, അതും നല്ല ഉരുണ്ടതായിരിക്കണം, വെണ്ടയ്ക്ക ഒരുപാടു സോഫ്റ്റും ഒരുപാടു ഹാര്‍ഡും ആവരുത്, പെട്ടെന്നു മുറിക്കാന്‍ പറ്റുന്നതും ആകണം. തന്റെ ഭര്‍ത്താവിനു നല്‍കിയ ടാസ്‌ക് എന്ന പേരിലാണ് ഇറ ഈ ലിസ്റ്റ് ട്വിറ്ററില്‍ പങ്കുവച്ചത്.
രസകരമായ ഈ പച്ചക്കറി ലിസ്റ്റു കണ്ടവരാകെ അന്തം വിട്ടിരിക്കുകയാണ്. ഭര്‍ത്താക്കന്മാരില്‍ ചിലര്‍ തങ്ങളുടെ ഭാര്യമാരും ഇങ്ങനെ നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്, മറ്റൊന്നിനുമല്ല കടയില്‍ ചെന്നു കണ്‍ഫ്യൂഷനടിച്ചു നില്‍ക്കാതെ സംഗതി പറഞ്ഞൊപ്പിക്കാമല്ലോ. വിപണിയില്‍ ലഭ്യമാകുന്ന മുഴുവന്‍ പച്ചക്കറികളും ഇങ്ങനെ ഡയഗ്രം സഹിതം പങ്കുവെക്കാമോ എന്ന് ഇറയോടു ചോദിക്കുന്നവരുണ്ട്. എന്തായാലും ഈ ഒരൊറ്റ പച്ചക്കറിലിസ്റ്റിലൂടെ ഇറ ഇപ്പോള്‍ ഫെയ്മസ് ആയിരിക്കുകയാണ്.
https://www.facebook.com/Malayalivartha