പൂക്കളിട്ട ചായയുടെ ശക്തി അറിയാമോ?
ചെറുനാരങ്ങയും ഇഞ്ചിയും ഏലയ്ക്കയും മസാലയും ചേര്‍ത്ത വിവിധ തരം ചായ വൈവിധ്യങ്ങള്‍ നിങ്ങള്‍ രുചിച്ചിട്ടുണ്ടാകും. എന്നാല്‍ പൂക്കളും ഇലകളും ചേര്‍ത്ത ചായയുടെ രുചിയും ഗുണവും അറിഞ്ഞവര്‍ ചുരുക്കമായിരിക്കും. കാലാവസ്ഥാ മാറ്റത്തിലൂടെ വന്നുചേരുന്ന പകര്‍ച്ചവ്യാധികള്‍ നമ്മുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയെയും തകര്‍ക്കുന്നവയാണ്. ഇവിടെയാണ് പൂക്കളിട്ട ചായയുടെ ശക്തി അറിയാതെ പോകുന്നത്. ഇന്ത്യന്‍ അടുക്കളകളില്‍ പൂക്കളുടെ സാന്നിധ്യം ഏറെക്കാലമായുള്ളതാണ്.
കാലാവസ്ഥ മാറ്റത്തിനൊപ്പം ജലദോഷം പിടിപെടാല്‍ ജമന്തി പൂവിട്ട ചായ നിങ്ങള്‍ കുടിച്ചുനോക്കൂ. പൂക്കള്‍ ചേര്‍ക്കുന്നതിനൊപ്പം അല്‍പ്പം തേന്‍ ചേര്‍ത്ത ചായ കുടിച്ചവര്‍ ചുരുക്കമായിരിക്കും. രുചി വൈവിധ്യങ്ങള്‍ക്കപ്പുറം ഇവ രോഗപ്രതിരോധത്തിന് കൂടി വഴിയൊരുക്കുമെന്നാണ് പ്രമുഖ പോഷകാഹാര വിദഗ്ദര്‍ പറയുന്നത്. ഭാരം കൂടുന്നത് തടയാനും ശരീരത്തിന് സ്വഭാവിക കാന്തി നല്‍കുന്നതിനും ഇവ സഹായിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്റി ഓക്‌സിഡന്റല്‍ ഗുണങ്ങള്‍ക്കൊപ്പം പൂജ്യം കലോറി എന്നിവ പൂക്കളിട്ട ചായയില്‍ നിന്ന് ലഭിക്കുന്നു.
മുല്ലപ്പൂവിന്റെ പരിമളം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ചായക്കൊപ്പം മുല്ലപ്പൂ ആയാല്‍ ഗുണങ്ങള്‍ പതിന്മടങ്ങാണ്. ചൂടുവെള്ളത്തില്‍ ടീ ബാഗിനൊപ്പം ചതച്ചെടുത്ത മൂല്ലപ്പൂവും കൂടെ ചേര്‍ത്ത് രണ്ട് മുതല്‍ നാല് മിനിറ്റ് വരെ വെക്കുക. ആഗ്രഹിക്കുന്ന കടുപ്പമെത്തിയാല്‍ ഇവ മാറ്റുക. കൂടുതല്‍ നേരം ഇവ വെക്കുന്നത് ചവര്‍പ്പിനിടയാക്കും.ശേഷം പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക. പാലും ചേര്‍ത്ത് കഴിക്കാം. മാനസിക പിരിമുറുക്കം കുറയ്ക്കാനും രക്ത സമ്മര്‍ദം ഉയരാതിരിക്കാനും ഈ മിശ്രിതം സഹായിക്കും.
റോസ് ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്ത് ഉള്‍പ്പെടുന്ന റോസ് ഹിപ്പ്, ചെമ്പരത്തി എന്നിവയും ഏതാനും തേയിലയും അല്‍പ്പസമയം ചൂടുവെള്ളത്തില്‍ ചേര്‍ത്തു കടുപ്പമാകുമ്പോള്‍ മാറ്റുക. ആവശ്യമായ മധുരവും ചേര്‍ത്ത് കഴിക്കുക. വിറ്റാമിന്‍ സി കൂടുതലായി ലഭിക്കാനും പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കും. മോശം കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും രക്തസമ്മര്‍ദം കുറക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ദര്‍ പറയുന്നത്.
ചൂടുള്ള വെള്ളത്തില്‍ ശംഖുപുഷ്പവും അല്‍പ്പം ചെറുനാരങ്ങാനീരും മൂന്ന് മിനിറ്റ് നേരം ചേര്‍ത്തുവെക്കുക. പാനീയം പര്‍പ്പിള്‍ നിറത്തിലേക്ക് മാറുന്നത് കാണാനാകും. ഹൈഡ്രജന്‍ പൊട്ടന്‍ഷ്യല്‍ കാരണമാണ് ഈ നിറംമാറ്റം. നിറംമാറ്റം വന്നുകഴിഞ്ഞാല്‍ ആവശ്യമായ മധുരം ചേര്‍ത്തുകഴിക്കാം. ശരീരഭാരം അമിതമാകാതെയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും. ആന്റി ഓക്‌സിഡന്റ് ഘടകങ്ങളും ഇതുവഴി ലഭിക്കും. പ്രതിദിനം രണ്ട് കപ്പ് വരെ ഈ പാനീയം ഉപയോഗിക്കാം.
വെളളത്തില്‍ ഒരു നുളള് ഗ്രാമ്പുവും ഒരു സ്പൂണ്‍ കര്‍പൂരവളളി തേയിലും ഇടുക. ശേഷം വെളളം നന്നായി തിളപ്പിക്കുക. ആവശ്യത്തിന് മധുരം ഇട്ട് ദിവസവും രണ്ട് നേരം കുടിക്കുക. ഇത് വിഷാദരോഗത്തിനെയും മാനസിക സംഘര്‍ഷത്തിനെയും അകറ്റും. കൂടാതെ മുടി കരുത്തുറ്റ് വളരാനും ഇത് സഹായിക്കും.
https://www.facebook.com/Malayalivartha