മലബാര്‍ വിഭവങ്ങളുടെ രുചി ആസ്വദിച്ച് ഷാര്‍ജ സുല്ത്താന്
കൊച്ചിയിലെത്തിയ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിക്കു
വ്യവസായി എം.എ. യൂസഫലിയുടെ കടവന്ത്രയിലുള്ള വസതിയിലൊരുക്കിയത് മലബാര്‍ രൂചിയൂറും വിഭവങ്ങള്‍. മട്ടന്‍ ബിരിയാണിയും നാടന്‍ ചെമ്മീന്‍ ഉലര്‍ത്തിയതും ഏറെ താല്‍പര്യത്തോടെ സുല്‍ത്താന്‍ കഴിച്ചു.
കബാബ്, മലായ് ചിക്കന്‍ തുടങ്ങിയ വിഭവങ്ങളും സുല്‍ത്താന് ഏറെ ഇഷ്ടപ്പെട്ടു. ഭക്ഷണമൊരുക്കിയ കുക്കിനെ പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല. ഭക്ഷണമൊരുക്കിയത് അബുദാബിയിലെ യൂസഫലിയുടെ കുക്കാണെന്ന് അറിഞ്ഞപ്പോള്‍ ചേര്‍ത്തു നിര്‍ത്തി ഫോട്ടോയും എടുത്തു.
ഷാര്‍ജ ബിനാലെയുടെ പേട്രണ്‍ കൂടിയായ സുല്‍ത്താനെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സന്ദര്‍ശിച്ച് ആര്‍ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രം ഉപഹാരമായി നല്‍കി. ഷാര്‍ജ ബിനാലെയുടെ സ്ഥാപകയായ ഭരണാധികാരിയുടെ മകള്‍ ആഗോള ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം ഷെയ്ഖ് പങ്കുവച്ചു. രണ്ടു മണിക്കൂറിലധികം യൂസഫലിയുടെ വസതിയില്‍ ചെലവഴിച്ചശേഷമാണ് സുല്‍ത്താന്‍ മടങ്ങിയത്.
വിമാനത്താവളത്തിലേക്കു തിരിച്ച സുല്‍ത്താനെ കാണാന്‍ റോഡിനിരുവശവും ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇവരുടെ സ്‌നേഹം കണ്ട സുല്‍ത്താന്‍ കാറിന്റെ വേഗം കുറയ്ക്കാന്‍ നിര്‍ദേശിച്ചു. പാതയോരത്തു നിരന്നവരെ അദ്ദേഹം അഭിവാദ്യം ചെയ്തു.
https://www.facebook.com/Malayalivartha