പാഡുകള്‍ ഉപേക്ഷിച്ച് സ്ത്രീകള്‍ മെന്‍സ്റ്ററല്‍ കപ്പുകള്‍ക്ക് പിന്നാലെ
ആര്‍ത്തവദിനത്തിലെ ബുദ്ധിമുട്ടികള്‍ക്കും അസൗകര്യങ്ങള്‍ക്കും പരിഹാരവുമായി മാറിയിരിക്കുകയാണു മെന്‍സ്ട്രല്‍ കപ്പുകള്‍. തുടക്കത്തിലെ ഭീതിയും അജ്ഞതയും പതിയെ മാറി ഇന്ന് മെന്‍സ്റ്ററല്‍ കപ്പുകള്‍ സ്ത്രീകള്‍ക്കിടയില്‍ പ്രിയങ്കരമായി തുടങ്ങിരിക്കുകയാണ്.
പരമ്പരാഗത രീതികളെക്കാള്‍ ശുചിത്വം ഉറപ്പുവരുത്തുന്ന ഇവ ആരോഗ്യത്തിനു ഹാനികരം അല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആര്‍ത്തവ ദിനങ്ങളില്‍ ജോലികളും യാത്രകളും ചെയ്യുന്ന സത്രീകള്‍ക്കു മെന്‍സ്റ്ററല്‍ കപ്പുകള്‍ ഏറെ സഹായകമാണ്. സാധാരണ ആര്‍ത്തവ ദിനങ്ങളില്‍ 4,5 മണിക്കൂര്‍ ഇടവിട്ടു പാഡുകള്‍ മാറേണ്ടി വരുന്നത് സ്ത്രീകള്‍ക്ക് ഏറെ അസൗകര്യം സൃഷ്ടിച്ചിരുന്നു. മാറ്റാന്‍ താമസിക്കുന്നത് ശുചിത്വപ്രശ്‌നങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യാറുണ്ട്.
മാത്രമല്ല ചിലര്‍ക്ക് പാഡുകള്‍ ഉണ്ടാക്കുന്ന അലര്‍ജി വളരെ ഏറെ ബുദ്ധിമുട്ടുകളും സൃഷ്ട്ടിക്കുന്നു. ഇതെല്ലാം ഒഴിവാക്കിയാണു മെന്‍സ്റ്ററല്‍ കപ്പുകള്‍ എത്തുന്നത്. തുടര്‍ച്ചയായി 12 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ സാധിക്കും. ഈ 12 മണിക്കൂര്‍ സമയം ആര്‍ത്തവ രക്തം യോനിക്കുള്ളില്‍ ശേഖരിച്ചു വയ്ക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് കഴിയുന്നു.
സാധാരണ ആര്‍ത്തവ ദിനങ്ങളില്‍ 40 എം എല്‍ രക്തമാണ് ശരീരത്തില്‍ നിന്ന് പോകുന്നത്. ഈ ദിനങ്ങളില്‍ അമിത രക്തസ്രാവം ഉള്ളവര്‍ക്ക് 6 മണിക്കൂര്‍ ഇടവിട്ട് രക്തം കളഞ്ഞ് കപ്പ് ശുചിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്. പാഡുകളുടെത് പോലെ യൂസ് ആന്‍ഡ് ത്രോ അല്ല എന്നതും ഇതിലേയ്ക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നു. ചൂടുവെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയാക്കി ഇത് വീണ്ടും ഉപയോഗിക്കാം.
https://www.facebook.com/Malayalivartha