കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ കരുതി; പരിശോധനയില്‍ കണ്ടെത്തിയത് 40 വര്‍ഷം മുന്‍പ് വിഴുങ്ങിയ കളിപ്പാട്ടത്തിന്റെ അംശം
ഒരു വര്‍ഷത്തിലേറെയായി വിട്ടുമാറാത്ത ചുമയും അസ്വസ്ഥതകളുമായി ഡോക്ടറെ കാണാനെത്തിയതായിരുന്നു രോഗി. ശ്വാസകോശത്തില്‍ അര്‍ബുദമെന്ന് സംശയിക്കുന്ന സാന്നിധ്യം കണ്ടെത്തിയതറിഞ്ഞ് രോഗി ഞെട്ടി.
ആ നിമിഷം ബ്രിട്ടീഷുകാരനായ പോള്‍ ബോക്സ്റ്റര്‍ ആകെ തകര്‍ന്നു. ന്യൂമോണിയയ്ക്ക് ചികിത്സയിലായിരുന്നു എങ്കിലും പോളിന്റെ ചുമയുടെ യഥാര്‍ത്ഥ കാരണം അതല്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എകസ്‌റേ പരിശോധന നടത്തുകയും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ എന്തോ ഒരു വസ്തു കണ്ടെത്തുകയുമായിരുന്നു.
ശ്വാസകോശത്തിലെ അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ സംശയിച്ച് തുടങ്ങിയ നിമിഷം. എന്നാല്‍, പോളിന്റെ ഞെട്ടലിന് വിടുതല്‍ നല്‍കിക്കൊണ്ട് പരിശോധനാ ഫലം എത്തി. കടുകിന്റെ നിറത്തില്‍ കാണപ്പെട്ട ആ വസ്തു അര്‍ബുദം ആയിരുന്നില്ല, പകരം കളിപ്പാട്ടത്തിന്റെ അംശം ആയിരുന്നു. അതും 40 വര്‍ഷം പഴക്കമുള്ളത്. ഈ കളിപ്പാട്ടം തന്റെ ഏഴാം പിറന്നാളിന് ലഭിച്ചതായി ഓര്‍മ്മിക്കുന്നുവെന്നും പോള്‍ പറയുന്നു.
അതേസമയം, ഇത്രയും ദീര്‍ഘകാലം ഒരു വസ്തു ശ്വാസകോശത്തിനുള്ളില്‍ കാണപ്പെടുന്നത് ഇതാദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha