ബസില്‍ തമ്മിലടിക്കുന്ന പോലീസുകാരിയും വനിതാ കണ്ടക്ടറും; നാട്ടുകാര്‍ അടി വൈറലാക്കി!
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത പോലീസുകാരിയും വനിതാ കണ്ടക്ടറും യാത്രക്കാരെ സാക്ഷിയാക്കി ബസില്‍ തമ്മിലടി. തെലുങ്കാനയിലായിരുന്നു വനിതാ കാക്കിധാരികള് തമ്മില്‍ ഏറ്റുമുട്ടിയത്. മുഹമൂബ്നഗര് നവാപെട്ട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിത കുമാരിയും ബസ് കണ്ടക്ടര്‍ ശോഭ റാണിയും തമ്മിലായിരുന്നു അങ്കം.
യൂണിഫോമിലായിരുന്ന രജിത കുമാരി ടിക്കറ്റ് ചാര്‍ജായ 15 രൂപ നല്‍കില്ലെന്ന് പറഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. താന്‍ ഡ്യൂട്ടിയിലാണെന്നും ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും രജിത കുമാരി പറഞ്ഞു. എന്നാല്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ശോഭ റാണിയുടെ വാദം. വാറണ്ട് നല്കാന് പോകുമ്പോള്‍ മാത്രമേ പോലീസുകാര്‍ക്ക് സ്വകാര്യ ബസില്‍ സൗജന്യ യാത്ര അനുവദിക്കുകയുള്ളൂ എന്നും ശോഭ റാണി അറിയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ കൈയാങ്കളിയായി. ബസിലെ യാത്രക്കാരാണ് ഇവരെ പിടിച്ചുമാറ്റിയത്. തര്‍ക്കം ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍ക്കുകയായിരുന്നു.
സംഭവം ബസിലെ ഒരു യാത്രക്കാരന് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha